കോൺഗ്രസിലെ പ്രശ്നങ്ങൾ അവർ തീർക്കും;നാട്ടിലെ പ്രശ്നങ്ങൾ ആദ്യം തീർക്കണം, വിമർശനവുമായി അബ്ദുറബ്ബ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. കോൺഗ്രസിലെ പ്രശ്നങ്ങൾ അവർ തീർത്തുകൊള്ളും. നാട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ മനസൊന്ന് തുറക്കണമെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിലെ പ്രശ്നങ്ങൾ തീഷ്ണമാവുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
അവരുടെ പ്രശ്നങ്ങൾ അവർ തീർത്തു കൊള്ളും.. നാട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ മനസ്സൊന്നു തുറക്കണം സഖാവേ..” പികെ അബ്ദുറബ്ബ് കുറിച്ചു കോൺഗ്രസിലെ പ്രശ്നങ്ങൾ തീക്ഷ്ണമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.
കോൺഗ്രസിൽ ചില പ്രശ്നങ്ങളുണ്ട്. ഓരോ ഘട്ടത്തിലും അതു തീഷ്ണമാകുകയാണ്. ആർക്കും അംഗീകരിക്കാൻ സാധിക്കാത്ത കാര്യങ്ങളാണു നടക്കുന്നതെന്നു കോൺഗ്രസ് വിട്ടു സിപിഎമ്മിലെത്തിയ പി.എസ്. പ്രശാന്ത് പറയുന്നത്. എവി ഗോപിനാഥിനെ പോലുള്ള സീനിയർ നേതാക്കൾ പറഞ്ഞതൊക്കെ എല്ലാവരും കേട്ടതാണ്. കോൺഗ്രസിലെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കേണ്ടതാണ്. അതിൽ അഭിപ്രായം പറയാൻ താൻ ആളല്ല. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Story Highlights: who un representative about sister protects brother in earthquake
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!