Advertisement

ഇംഗ്ലണ്ടിൽ ഏറ്റവുമധികം സെഞ്ചുറികൾ; ദ്രാവിഡിന്റെ റെക്കോർഡ് മറികടന്ന് രോഹിത്

September 5, 2021
Google News 2 minutes Read
rohit centuries engand dravid

ഇംഗ്ലണ്ടിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് ശർമ്മയ്ക്ക്. ഇന്ത്യയുടെ മുൻ താരവും എൻസിഎ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിൻ്റെ റെക്കോർഡാണ് രോഹിത് പഴങ്കഥയാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയതോടെയാണ് രോഹിതിൻ്റെ റെക്കോർഡ് നേട്ടം. (rohit centuries engand dravid)

ദ്രാവിഡിന് 8 സെഞ്ചുറികളാണ് ഇംഗ്ലണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ രോഹിത് നേടിയത് 9ആം സെഞ്ചുറി ആയിരുന്നു. 9 സെഞ്ചുറികളിൽ എട്ടും 2018നു ശേഷമാണ് രോഹിത് സ്കോർ ചെയ്തത്. വിദേശ ടെസ്റ്റുകളിൽ രോഹിതിൻ്റെ ആദ്യ സെഞ്ചുറി കൂടിയാണ് ഇത്.

204 പന്തുകളിൽ നിന്നാണ് രോഹിത് ഇന്നലെ സെഞ്ചുറി തികച്ചത്. 256 പന്തുകളിൽ 127 റൺസെടുത്ത താരത്തെ ഒടുവിൽ ഒലി റോബിൻസൺ പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്ക്കൊപ്പം 153 റൺസിൻ്റെ കൂട്ടുകെട്ടിലും രോഹിത് പങ്കാളിയായി.

Read Also : വിദേശ മണ്ണില്‍ രോഹിത് ശര്‍മയ്ക്ക് ആദ്യ ടെസ്റ്റ് സെഞ്ചുറി

മൂന്നാം ദിനം അവസാനിച്ചപ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിലാണ്. 171 റൺസിൻ്റെ ലീഡാണ് ഇന്ത്യക്കുള്ളത്. നായകൻ വിരാട് കോലി (22), രവീന്ദ്ര ജഡേജ (9) എന്നിവരാണ് ക്രീസിൽ. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് അപരാജിതമായ 33 റൺസ് ഇതുവരെ കൂട്ടിച്ചേർത്തിട്ടുണ്ട്.

81 റൺസെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് വോക്സും (50) ഇംഗ്ലണ്ടിനായി ഫിഫ്റ്റിയടിച്ചു. ജോണി ബെയർസ്റ്റോ (37) മൊയീൻ അലി (35), ഡേവിഡ് മലാൻ (31) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. ഒരു ഘട്ടത്തിൽ 62/5 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് അവിടെനിന്ന് കരകയറിയാണ് ലീഡ് നേടിയത്.

Story Highlight: rohit sharma most centuries engand rahul dravid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here