Advertisement

രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്നലെ 38,948 പേര്‍ക്ക് കൊവിഡ്

September 6, 2021
Google News 1 minute Read
Covid India new cases

രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 219 കൊവിഡ് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണനിരക്ക് 4,40,752 ആയി.

43,903 പേര്‍ ഇന്നലെ രോഗമുക്തി നേടി. 4,04874 പേരാണ് നിലവില്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ ആകെ 3,21,81,995 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെയുള്ള വാക്‌സിനേഷന്‍ കണക്കില്‍ 68,75,41,752 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ പുതിയ കൊവിഡ് കണക്കില്‍ 26,701 പേര്‍ കേരളത്തില്‍ നിന്നുളളവരാണ്. 12,247 പേര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലായി രോഗബാധയുണ്ടായി. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.

Read Also : നിപ; ചാത്തമംഗലത്ത് വനം-മൃഗസംരക്ഷണ വകുപ്പ് സംയുക്ത പരിശോധന നടത്തും

അതേസമയം വ്യാജ കൊവിഡ് വാക്സിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. വാക്സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവാക്സിന്റേയും കൊവിഷീല്‍ഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വ്യാജവാക്സിനുകള്‍ സംബന്ധിച്ച് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ അറിയിച്ചിരുന്നു. എന്നാല്‍ വ്യാജ വാക്സിന്‍ സംബന്ധിച്ച് ഒരു സംഭവം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പിന്നീട് അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.

Story Highlight: covid india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here