തിരുവല്ലയില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് സിപിഐഎം

പത്തനംതിട്ട തിരുവല്ലയില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് സിപിഐഎം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ച സംസ്ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പങ്കെടുത്തത്. മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കാനാണ് തിരുവല്ലയില്‍ യോഗം ചേര്‍ന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കമുള്ളവര്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച യോഗത്തില്‍ പങ്കെടുത്തു. തിരുവല്ല കുറ്റിയൂരില്‍ വെച്ചാണ് ഇന്നലെ ഉച്ചയോടെ യോഗം ചേര്‍ന്നത്.
Read Also : മിണ്ടാപ്രാണികളോട് ക്രൂരത; പറവൂരില്‍ ഒരു മാസം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു
തിരുവല്ലയില്‍ കഴിഞ്ഞ മാസം മതില്‍ തകര്‍ത്ത് വയോധികനെ വെട്ടിപ്പരുക്കേല്‍പ്പിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചുവും സിപിഐഎം നേതാക്കള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തിരുന്നു. കേസില്‍ ഏഴാം പ്രതിയായ സഞ്ജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Story Highlight: covid protocol violation cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here