സ്റ്റിമാചിന്റെ തൊപ്പി തെറിയ്ക്കുന്നു?; ഇന്ത്യൻ പരിശീലകനെ പുറത്താക്കിയേക്കുമെന്ന് സൂചന

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കിയേക്കുമെന്ന് സൂചന. സ്റ്റിമാചിൻ്റെ കീഴിൽ ഇന്ത്യ നടത്തുന്ന പ്രകടനങ്ങളിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) സംതൃപ്തരല്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ നേപ്പാളിനെതിരായ സൗഹൃദ മത്സരങ്ങൾക്കു ശേഷം തിരികെയെത്തുന്ന സ്റ്റിമാച്ചുമായി കൂടിക്കാഴ്ച നടത്താൻ എഐഎഫ്എഫ് തീരുമാനിച്ചിരിക്കുകയാണ്. കൂടിക്കാഴ്ചക്ക് ശേഷം എഐഎഫ്എഫ് സ്റ്റിമാചിൻ്റെ ഭാവി തീരുമാനിക്കും. (igor stimac aiff meeting)
2019ൽ സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ സ്ഥാനമൊഴിഞ്ഞതോടെയാണ് ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച് ഇന്ത്യയുടെ പരിശീലകനാവുന്നത്. സ്റ്റിമാചിനു കീഴിൽ മോശം പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. എങ്കിലും സ്റ്റിമാചിന് എഐഎഫ്എഫ് കരാർ നീട്ടിനൽകിയിരുന്നു. എന്നാൽ, നേപ്പാളിനെതിരെ പോലും നടത്തിയ മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കടുത്ത തീരുമാനം എടുക്കാൻ എഐഎഫ്എഫ് തീരുമാനിക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ നേപ്പാളിനോട് സമനില വഴങ്ങിയ ഇന്ത്യ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിക്കുകയായിരുന്നു.
Story Highlight: igor stimac aiff meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here