കാസര്‍ഗോട്ട് 14കാരിയെ പീഡിപ്പിച്ച കേസ്; പിതാവിനെതിരെ പീഡനക്കുറ്റം

കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി. നേരത്തെ തന്നെ പീഡനത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ മാതാവും പിതാവും അറസ്റ്റിലായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തിയത്. കേസില്‍ മാതാപിതാക്കള്‍ അടക്കം 12 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പീഡന വിവരം മറച്ചു, പീഡനത്തിന് കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് പിതാവിനെതിരെ നേരത്തെ ചുമത്തിയിരുന്നത്. കാസര്‍ഗോഡ് വനിതാ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ജൂണിന് സംഭവം നടന്നത്. ഉളിയത്തടുക്ക റഹ്‌മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വര്‍ഷത്തോളം കുട്ടിയെ പീഡിപ്പിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
Story Highlight: rape case father kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here