സുനിഷയുടെ ആത്മഹത്യ; ഭര്‍തൃ മാതാപിതാക്കളെയും പ്രതി ചേര്‍ത്തു

കണ്ണൂര്‍ പയ്യന്നൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തു. മരിച്ച കെ. വി സുനിഷയുടെ ഭര്‍ത്താവ് വിജീഷിന്റെ അച്ഛന് പി രവീന്ദ്രനെയും അമ്മ കെ.പി പൊന്നുവിനെയുമാണ് അന്വേഷണസംഘം പ്രതിചേര്‍ത്തത്.
ഗാര്‍ഹികപീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് കേസ്. കഴിഞ്ഞ മാസം 29-ന് വൈകീട്ടാണ് ഭര്‍ത്തൃവീട്ടിലെ കുളിമുറിയില്‍ സുനിഷയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുനിഷയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പൊലീസ് സുനിഷയുടെയും വിജീഷിന്റെയും മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Highlight: suisha suicide
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!