രഹാനെയ്ക്ക് പകരം വിഹാരിയ്ക്ക് അവസരം നൽകണം: വിവിഎസ് ലക്ഷ്മൺ

മോശം ഫോമിലുള്ള അജിങ്ക്യ രഹാനെയ്ക്ക് പകരം അഞ്ചാം ടെസ്റ്റിൽ ഹനുമ വിഹാരിയ്ക്ക് അവസരം നൽകണമെന്ന് ഇന്ത്യയുടെ മുൻ താരം വിവിഎസ് ലക്ഷ്മൺ. നാലാം ടെസ്റ്റിൽ 14, 0 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്കോർ. പരമ്പരയിൽ 7 ഇന്നിംഗ്സുകളിൽ നിന്നായി 109 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. കഴിഞ്ഞ ടെസ്റ്റുകളിലും രഹാനെയെ മാറ്റി വിഹാരിക്കോ സൂര്യകുമാർ യാദവിനോ അവസരം നൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. (laxman rahane hanuma vihari)
അതേസമയം, നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. 10 വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കേ 291 റൺസ് കൂടിയാണ് ഇംഗ്ലണ്ടിനു വേണ്ടത്. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ നാലാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് എന്ന നിലയിലായിരുന്നു. ഹസീം ഹമീദ് (43), റോറി ബേൺസ് (31) എന്നിവരാണ് ക്രീസിൽ. ബാറ്റിംഗിന് ഏറെ അനുകൂലമായ പിച്ചിൽ ഇംഗ്ലണ്ട് ഈ ലക്ഷ്യം അനായാസം മറികടന്നേക്കുമെന്നാണ് വിലയിരുത്തൽ.
Read Also : ഇംഗ്ലണ്ട് മണ്ണിലും ഓസ്‌ട്രേലിയൻ മണ്ണിലും 1000 റണ്‍സ് നേട്ടം; വിരാട് കോഹ്‌ലി വീണ്ടും റെക്കോഡ് ബുക്കില്‍
രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 466 റൺസിന് എല്ലാവരും പുറത്താകുകയായിരന്നു. നാലാം ദിനം തുടക്കത്തിൽ പതറിയെങ്കിലും മധ്യനിരയും വാലറ്റവും നന്നായി ബാറ്റുവീശിയതോടെയാണ് ഇന്ത്യയുടെ ലീഡ് 350 കടന്നത്. നായകൻ വിരാട് കോഹ്ലി (44) രവീന്ദ്ര ജഡേജ(17) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ആദ്യം വീണത്. രഹാനെ റൺസൊന്നും എടുക്കാതെ മടങ്ങിയെങ്കിലും ഋഷഭ് പന്തും ശർദുൽ താക്കൂറും ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ഫിഫ്റ്റി നേടി. പന്ത് 106 പന്തിൽ നിന്ന് 50 റൺസ് നേടിയപ്പോൾ ഏകദിന ശൈലിയിലായിരുന്നു താക്കൂർ ബാറ്റ് വീശിയത്. 72 പന്തിൽ നിന്ന് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 60 റൺസാണ് നേടിയത്. പിന്നാലെ ബുംറ 24ഉം ഉമേഷ് യാദവ് 25 റൺസും നേടി. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വാലറ്റത്തെ വേഗം മടക്കമെന്ന ഇംഗ്ലീഷ് നായകൻ ജോ റൂട്ടിന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്നതായിരുന്നു ഇന്ത്യൻ ടീമിൻ്റെ പ്രകടനം.
Story Highlight: vvs laxman ajinkya rahane hanuma vihari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here