Advertisement

അനുമതിയില്ലാതെ പൊതുചടങ്ങിൽ പങ്കെടുത്തു; കോലിയും ശാസ്ത്രിയും വിവാദത്തിൽ

September 7, 2021
Google News 2 minutes Read
bcci ravi shastri virat

ബിസിസിഐയുടെ അനുമതിയില്ലാതെ ഇംഗ്ലണ്ടിലെ പൊതുചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിയും വിവാദത്തിൽ. ഇംഗ്ലണ്ടിൽ കൊവിഡുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ ഇല്ലെങ്കിലും ടീം അംഗങ്ങൾ പൊതുചടങ്ങിൽ പങ്കെടുക്കരുതെന്ന് ബിസിസിഐ കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് കോലിയും ശാസ്ത്രിയും ലംഘിച്ചു എന്നാണ് കണ്ടെത്തൽ. (bcci ravi shastri virat)

ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. കഴിഞ്ഞ ദിവസം രവി ശാസ്ത്രിക്കും ബൗളിംഗ് പരിശീലകൻ ഭരത് അരുണിനും ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധറിനും കൊവിഡ് പോസിറ്റീവായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ബിസിസിഐ വളരെ ഗൗരവമായാണ് ഇതിനെ കാണുന്നത്. ഉടൻ തന്നെ ഇരുവരിൽ നിന്നും ബിസിസിഐ രേഖാമൂലം വിശദീകരണം വാങ്ങുമെന്നാണ് വിവരം.

Read Also : രഹാനെയുടെ ഫോമിനെപ്പറ്റി ആശങ്കയില്ല; ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

ഓവലിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യ ഗംഭീര വിജയം നേടിയിരുന്നു. 157 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. 368 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇം​ഗ്ലണ്ടിനെ 210 റൺസിന് ഓൾ ഔട്ട് ആക്കിയായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം. ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി. ബുംറയ്ക്കും ഷർദുൽ ഠാക്കുറിനും ജഡേജയ്ക്കും രണ്ട് വിക്കറ്റുകൾ ലഭിച്ചു. ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ 191-10, ഇം​ഗ്ലണ്ട് 290-10, രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ 466-10, ഇം​ഗ്ലണ്ട് 210-10 എന്നിങ്ങനെയാണ് സ്കോർ നില.

അവസാന ദിവസം 10 വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കേ 291 റൺസ് കൂടിയാണ് ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത്. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ നാലാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് എന്ന നിലയിലായിരുന്നു. അത്ര ബുദ്ധിമുട്ടില്ലാത്ത വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ തകർപ്പൻ ബൗളിം പ്രകടനടത്തോടെ ഇന്ത്യ കീഴ്പ്പെടുത്തുകയായിരുന്നു. ഓപ്പണർമാരായ ഹസീബ് ഹമീദിനും (63) റോറി ബേൺസിനും (50) മാത്രമേ ഇംഗ്ലണ്ട് നിരയിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചുള്ളൂ. ജോ റൂട്ട് (36) ആണ് പിന്നീട് ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്തത്. ഇംഗ്ലണ്ട് നിരയിൽ അഞ്ച് പേർ ഒറ്റയക്കത്തിലും രണ്ട് പേർ പൂജ്യത്തിലും പുറത്തായി.

Story Highlight: bcci against ravi shastri virat kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here