‘ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലായിരുന്നപ്പോൾ മമ്മൂക്ക എന്നെ ഓർത്തു’; മെഗാ സ്റ്റാറിന് പിറന്നാൾ ആശംസകൾ നേർന്ന് സാന്ദ്രാ തോമസ്

മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിർമാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസ്. താൻ ഡെങ്കിപ്പനി ബാധിച്ച് കിടന്നപ്പോൾ മമ്മൂട്ടി മെസേജ് ചെയ്തിരുന്നു എന്നും അത് വലിയ സന്തോഷമായെന്നും സാന്ദ്രാ തോമസ് 24നോട് പ്രതികരിച്ചു. മമ്മൂക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു എന്നും സാന്ദ്രാ തോമസ് പ്രതികരിച്ചു. (mammootty birthdaw sandra thomas)
“സാധാരണ സിനിമയിൽ വരുന്ന എല്ലാവർക്കും മമ്മൂക്കയും ലാലേട്ടനുമായും ഒരു സിനിമ ചെയ്യുക എന്നത് ഒരു സ്വപ്നമാണ്. ലാലേട്ടനുമായി പടം ചെയ്തു. മമ്മൂക്കയുമായി പടം ചെയ്യണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ ഒരു അവസരം ഒത്തുവന്നു. അതുവഴി അദ്ദേഹവുമായി സമയം ചെലവഴിക്കാൻ അവസരം ലഭിച്ചു. അപ്പോഴാണ് മനസ്സിലാക്കുന്നത്, ഇവരൊക്കെ എത്ര സിമ്പിളായ മനുഷ്യരാണെന്ന്. അന്ന് ഒരുപാട് സന്തോഷം തോന്നി. പക്ഷേ, ആ പ്രൊജക്ട് ഡ്രോപ്പ് ആയതിനു ശേഷം പിന്നീട് കോണ്ടാക്ട് ഉണ്ടായില്ല. അതിനു ശേഷം എനിക്ക് ഡെങ്കിപ്പനി വന്ന് ആശുപത്രിയിലായിരിക്കുമ്പോൾ മമ്മൂക്കയുടെ മെസേജ് വന്നു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. സിനിമയിൽ വന്നതിൽ അഭിമാനിച്ച ഒരു നിമിഷം കൂടിയായിരുന്നു അത്. മമ്മൂക്കയുടെ സംബന്ധിച്ച് അത് വെറുമൊരു മെസേജ് ആയിരിക്കാം. പക്ഷേ, എനിക്ക് ഞാൻ ആരാധിക്കുന്ന ഒരാൾ എന്നെ ഓർക്കുകയും എനിക്ക് സുഖപ്പെടാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കുന്ന നിമിഷമാണത്. എനിക്ക് ഒരുപാട് സന്തോഷം തോന്നി. അതിൽ എനിക്ക് ആജീവനാന്തം കടപ്പെട്ടിരിക്കുകയാണ്. മമ്മൂക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.”- സാന്ദ്രാ തോമസ് പറഞ്ഞു.
Story Highlight: mammootty birthdaw wishes sandra thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here