ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മമ്മൂട്ടി- മോഹന്‍ലാല്‍ താരജോഡി; സിനിമയ്ക്ക് പുറത്ത് മത്സരങ്ങളില്ലാത്ത അപൂര്‍വ സൗഹൃദം

മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപതാം ജന്മദിനമാണ്. 1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകളില്‍ തുടങ്ങിയ അഭിനയ ജീവിതം ഇന്നും തുടരുന്നു. സിനിമയില്‍ ഇത്രയധികം കാലം യൗവനം കാത്തുവച്ച ഒരു നടനുണ്ടോ എന്നത് സംശയമാണ്. താരരാജാവായി അഭിനയ ജീവിതം തുടരുമ്പോള്‍ മമ്മൂട്ടിക്കൊപ്പം ചേര്‍ത്തു പറയേണ്ട പേരാണ് മോഹന്‍ലാല്‍. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മമ്മൂട്ടിയുടേതും മോഹന്‍ലാലിന്റേതും. സിനിമയ്ക്ക് പുറത്ത് മത്സരങ്ങളില്ലാത്ത അപൂര്‍വ സൗഹൃദമാണ് ഇവരുടേത്.


ജിജോ പുന്നൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മലയാളത്തിലെ ആദ്യ 70എംഎം ചിത്രമായ പടയോട്ടത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. തുടര്‍ന്ന് അന്‍പതോളം ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. അതിരാത്രം, സന്ധ്യക്കു വിരിഞ്ഞ പൂവ്, അടിമകള്‍ ഉടമകള്‍, അടിയൊഴുക്കുകള്‍ തുടങ്ങി എടുത്തുപറയേണ്ട എത്രയോ ചിത്രങ്ങള്‍. മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാലും, ലാല്‍ ചിത്രത്തില്‍ മമ്മൂട്ടിയും അതിഥിയായി എത്തി. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നമ്പര്‍ 20 മദ്രാസ് മെയില്‍, മനു അങ്കിള്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങള്‍ ആ വിഭാഗത്തില്‍പ്പെട്ട ചിത്രങ്ങളാണ്. ഇരുവരും ഒരുമിച്ച് ഒറ്റ ഫ്രെയിമിലെത്തുമ്പോള്‍ അഭിനയത്തിന്റെ രണ്ട് വേറിട്ട തലങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയുക. ഹരികൃഷ്ണന്‍സും ട്വന്റി ട്വന്റിയുമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച മുഴുനീള സിനിമകള്‍. ഇനിയൊരു മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന് കാത്തിരിക്കുകയാണ് ആരാധകര്‍.
Story Highlight: mammootty mohanlal friendship
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!