സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും പ്രിയങ്കരനാണ് ‘മമ്മൂക്ക’; മഞ്ജു വാര്യർ

സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും പ്രിയങ്കരനാണ് ‘മമ്മൂക്ക’ എന്ന് മഞ്ജു വാര്യർ. മമ്മൂക്കയെ ഇഷ്ടപ്പെടാത്ത ആരും തന്നെയില്ല. മലയാളികളായിട്ടുള്ള, സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും മമ്മൂക്ക പ്രിയങ്കരനാണ്. സിനിമയെ കുറിച്ച് പറയുമ്പോൾ പറയുന്ന ആദ്യ രണ്ടു പേരുകളിൽ ഒന്നാണ് മമ്മുക്കയുടേതെന്നും മഞ്ജു വാര്യർ 24 നോട് പറഞ്ഞു. മമ്മൂക്കയുടെ പിറന്നാൾ എല്ലാ മലയാളികളെയും പോലെ ഞാനും ആഘോഷിക്കുന്നു. മമ്മൂക്കയുടെ ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എന്നും ആശംസകൾ നേർന്ന് മഞ്ജു വാര്യർ.
Read Also : ‘ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളത്; കാരണം എന്റെയും കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാൾ’ ; ആശംസകൾ നേർന്ന് മോഹൻലാൽ
അവസാന തിയേറ്റർ റിലീസ് ആയ മമ്മൂട്ടി ചിത്രമായ പ്രിസ്റ്റീൽ ആദ്യമായി മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചു. വർഷങ്ങളായി കാത്തിരുന്ന നിമിഷങ്ങളിൽ ഒന്നായിരുന്നു മമ്മൂക്കയുമായി അഭിനയിക്കുക എന്ന നിമിഷം ഒരുപാട് അവസരങ്ങൾ വന്നെങ്കിലും പല കാരണങ്ങളാൽ അത് നടന്നിരുന്നില്ല. ഒടുവിൽ പ്രിസ്റ്റിലാണ് ആ ഒരു ഭാഗ്യം ലഭിച്ചത്. വളരെ പേടിച്ചും അതെ സമയം വളരെ ആസ്വദിച്ചും ചെയ്‌ത സിനിമയാണ് പ്രീസ്റ്.
അദ്ദേഹത്തിന്റെ അഭിനയത്തെ വളരെ അത്ഭുതത്തോടെ നോക്കി നിന്നുപോയി പ്രിസ്റ്റീൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചത്. അദ്ദേഹം തന്ന പിന്തുണയും വാത്സല്യവും ഒന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. പ്രയപ്പെട്ട മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് മഞ്ജു വാര്യർ.
Story Highlight: Manju warrier wish-mammotty’s- birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here