‘ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളത്; കാരണം എന്റെയും കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാൾ’ ; ആശംസകൾ നേർന്ന് മോഹൻലാൽ

ജന്മദിനത്തിൽ മമ്മൂട്ടിക്ക് ( mammootty ) ആശംസകൾ ( birthday wish ) നേർന്ന് മോഹൻലാൽ ( mohanlal ). ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതമാണെന്നാണ് മോഹൻലാൽ പറഞ്ഞത്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യേഷ്ഠ തുല്യമായ കരുതൽ കൊണ്ടും, വ്യക്തി ജീവിതത്തിലേയും പ്രൊഫഷണൽ ജീവിതത്തിലേയും എല്ലാ ഉയർച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് തന്റെ ജീവിതത്തിൽ മമ്മൂട്ടിയെന്നും മോഹൻലാൽ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ :
പ്രിയപ്പെട്ട ഇച്ചാക്ക, ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം എന്റെ യും കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണ്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യോഷ്ഠ തുല്യമായ കരുതൽ കൊണ്ടും, വ്യക്തി ജീവിതത്തിലേയും പ്രൊഫഷണൽ ജീവിതത്തിലേയും എല്ലാ ഉയർച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും എന്റെ കുടുംബവും ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതം. അഭിനയത്തിൽ തന്റേതായ ശൈലികൊണ്ട് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കയ്ക്കൊപ്പം എന്റേയും പേര് വായ്ക്ക്പ്പെടുന്നു എന്നത് ഏറെ സന്തോഷം നൽകുന്നതാണ്. നാല് പതിറ്റാണ്ടിലായി ഞങ്ങൾ ഒന്നിച്ചത് 53 സിനിമകളിലാണ്. ഒന്നിച്ച് നിർമിച്ചത് അഞ്ച് സിനിമകൾ. ഇതൊക്കെ വിസ്മയം എന്നേ പറയാനാകൂ. ലോകത്തൊരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്തവയേക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്. ഇച്ചാക്കയിൽ നിന്ന് ഇനിയു മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും കൂടുതൽ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടേയെന്ന് ആശംസിക്കുന്നു. ബഹുമതികളുടെ ആകാശങ്ങളിൽ ഇനിയുമേറെ ഇടം കിട്ടട്ടേയെന്നും, ഇനിയും ഞങ്ങൾക്കൊന്നിക്കാനാകുന്ന മികച്ച സിനിമകൾ ഉണ്ടാവട്ടെയെന്നും പ്രാർത്ഥിക്കുന്നു. ആയുരൂരോഗ്യ സൗഖ്യങ്ങൾ നൽകി എന്റെ ഈ ജ്യേഷ്ഠ സഹോദരനെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സ്നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാൾ ഉമ്മ.
ജിജോ പുന്നൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മലയാളത്തിലെ ആദ്യ 70എംഎം ചിത്രമായ പടയോട്ടത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. തുടര്‍ന്ന് അന്‍പതോളം ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. അതിരാത്രം, സന്ധ്യക്കു വിരിഞ്ഞ പൂവ്, അടിമകള്‍ ഉടമകള്‍, അടിയൊഴുക്കുകള്‍ തുടങ്ങി എടുത്തുപറയേണ്ട എത്രയോ ചിത്രങ്ങള്‍. മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാലും, ലാല്‍ ചിത്രത്തില്‍ മമ്മൂട്ടിയും അതിഥിയായി എത്തി.
Read Also : മമ്മൂട്ടിയെ കാണുന്നത് സ്വന്തം അനിയനായി : മധു
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നമ്പര്‍ 20 മദ്രാസ് മെയില്‍, മനു അങ്കിള്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങള്‍ ആ വിഭാഗത്തില്‍പ്പെട്ട ചിത്രങ്ങളാണ്. ഇരുവരും ഒരുമിച്ച് ഒറ്റ ഫ്രെയിമിലെത്തുമ്പോള്‍ അഭിനയത്തിന്റെ രണ്ട് വേറിട്ട തലങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയുക. ഹരികൃഷ്ണന്‍സും ട്വന്റി ട്വന്റിയുമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച മുഴുനീള സിനിമകള്‍. ഇനിയൊരു മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന് കാത്തിരിക്കുകയാണ് ആരാധകര്‍.
Story Highlight: mohanlal birthday wish mammootty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here