Advertisement

പഠിച്ചാല്‍ മതി ജോലിയുണ്ട്; തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ പുത്തന്‍ തൊഴില്‍ സാധ്യതകള്‍

September 8, 2021
2 minutes Read
adi institute ernakulam

പഠന ശേഷം ജോലി ഒരു വലിയ സ്വപ്‌നമായി കൊണ്ടുനടക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ആഗ്രഹിച്ച തൊഴില്‍ നേടിയെടുക്കുക എന്നതാണ് കടമ്പ. പലപ്പോഴും എഞ്ചിനീയറിംഗും മറ്റ് ഡിപ്ലോമകളും കഴിഞ്ഞിറങ്ങുന്നവര്‍ വലിയ വെല്ലുവിളിയാണ് ജോലി ചെയ്ത് തുടങ്ങുമ്പോള്‍ നേരിടുക. ഇത്തരക്കാര്‍ക്കായി വിദ്യാഭ്യാസ മേഖലയില്‍ വ്യത്യസ്തമായ പരിശീലനം നല്‍കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി എഞ്ചിനീയേഴ്സ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന ഈ സ്ഥാപനം മികച്ച കരിയര്‍ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടാണ്.

പ്ലസ് ടു, ഡിഗ്രീ, ബിടെക് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കരിയര്‍ വിജയത്തിനായി തുടക്കം കുറിക്കാന്‍ കഴിയുന്ന മികച്ച സ്ഥാപനങ്ങളില്‍ ഒന്നാണ് ആദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി എഞ്ചിനീയേഴ്സ്.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി മൂവായിരത്തോളം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും ആദി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി വ്യത്യസ്ത മേഖലകളില്‍ ജോലിക്കായി തയാറെടുക്കുന്നത്.
സ്‌കൂളുകളിലെയും കോളജുകളിലും തിയറി പഠനങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചി അനുസരിച്ച് ഉള്ള കോഴ്സുകള്‍ ഈ സ്ഥാപനം നല്‍കിവരുന്നു.

കൂടാതെ എസ്ടി, എസ്‌സി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത ശതമാനം ഫീസ് ഇളവും ലഭിക്കും. പഠന കാലയളവില്‍, തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും പഠനശേഷം പ്ലേസ് മെന്റും ഈ സ്ഥാപനം നല്‍കിവരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കാനെത്തുന്നത്.

മുഹമ്മദ് ഷാഫി- സിഇഒ-ആദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി എഞ്ചിനിയേഴ്‌സ്‌

പ്ലസ്ടു, ഐടിഐ, ഡിഗ്രീ,ഡിപ്ലോമ, ബി ടെക്, ബിഇ എന്നിവ പഠിച്ചിറങ്ങിയവര്‍ക്ക് 100 ശതമാനം പ്ലേസ്മെന്റ് ഉറപ്പോടെ , ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്,, മെക്കാനിക്കല്‍ എന്‍ിനീയറിങ്, സിവില്‍ എന്‍ിനീയറിങ്, ഇന്റീരിയര്‍ ഡിസൈനിംഗ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഡിപ്ലോമ ഇന്‍ എസി ടെക്നിഷ്യന്‍,, ലോജിസ്റ്റിക്സ്, നെബോഷ് , ഫയര്‍ ആന്റ് സേഫ്റ്റി, മള്‍ട്ടി ടെക്നിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങി ,15ഓളം കോഴ്സുകളാണ് ആദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി എഞ്ചിനീയേഴ്‌സ് ഒരുക്കിയിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ആദി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലന കേന്ദ്രമാണ്. സ്‌കൂളുകളിലും കോളജുകളിലും പഠിച്ചിറങ്ങുന്ന തിയറി ക്ലാസുകള്‍ക്ക് ശേഷം വൈദഗ്ദ്ധ്യം തെളിയിക്കാനുള്ള പരിശീലനമാണ് ഇവിടെ ലഭിക്കുക.പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളെ നയിക്കുന്നത് വിവിധ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ച അധ്യാപകരാണ്. നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ലാബുകളില്‍ ആണ് പരിശീലനം ലഭിക്കുക.

ദേശീയ, അന്തര്‍ദേശീയ സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ ഇവിടെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം. പഠനത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ അന്തരീക്ഷവും ഈ സ്ഥാപനത്തെ മേഖലയില്‍ വേറിട്ട് നിര്‍ത്തുന്നു., ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ എന്നിങ്ങനെ രണ്ട് തരത്തിലാണ് മൂന്നു മാസം, ആറുമാസം ,ഒരു വര്‍ഷം കാലാവധിയുള്ള കോഴ്സുകള്‍ ആദി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുള്ളത്.

ആദി ഇന്‍സ്റ്റിറ്റ്യൂട്ടിനെയും തൊഴിലധിഷ്ഠിത കോഴ്‌സുകളെയും കുറിച്ച് അറിയാന്‍

9895984537, adi institute.co.in

Story Highlight: adi institute ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top