Advertisement

കൊവിഡ്; അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും

September 8, 2021
Google News 2 minutes Read
athirappilly

കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തിൽ കൊവിഡ് കൂടിയതിനെ തുടർന്നാണ് നടപടി.

149 കൊവിഡ് ബാധിതരാണ് തിങ്കളാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് ഇവിടെ ഉള്ളത്. ഇതുവരെ 227 പേർക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 107 പേർ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.

Read Also : ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു

അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായി. സംസ്ഥാനത്ത് നിലനിന്നിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

Read Also : സംസ്ഥാനത്ത് ആകെ വാക്സിനേഷൻ മൂന്ന് കോടി ഡോസ് കടന്നു; ദേശീയ ശരാശരിയെക്കാൾ കൂടുതൽ

Story Highlight: Athirappilly tourist center will be closed for a week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here