കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എൽഎൽബി പരീക്ഷ നടത്താൻ അനുമതി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ത്രിവത്സര എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷ നടത്താൻ അനുമതി. പരീക്ഷ തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. നടപടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നൽകിയ അപ്പീലിൽ. പരീക്ഷ മാറ്റി വെക്കണമെന്ന് വിദ്യാർത്ഥികൾ നൽകിയ ഹർജി നൽകിയിരുന്നു. നാളെ തുടങ്ങേണ്ട പരീക്ഷകളാണ് ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്‌തത്.
Read Also : ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ നാളെ ഇഡിക്ക് കൈമാറുമെന്ന് കെ ടി ജലീൽ
അതേസമയം കാലിക്കറ്റ് സര്‍വ്വകലാശശാലാ എന്‍ട്രന്‍സ് പരീക്ഷ മാറ്റി- കാലിക്കറ്റ് സര്‍വ്വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് യുജി, പിജി പ്രവേശനത്തിന് സെപ്തംബര്‍ ഒമ്പത്, പത്ത്, 13, 14 തിയതികളില്‍ നടത്താനിരുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
Story Highlight: Calicut university-llb-exams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here