പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഡ്യൂട്ടിക്ക് നിയോഗിക്കാൻ പൊലീസുകാർ ഇല്ലാത്ത അവസ്ഥ

എറണാകുളം ജില്ലയിൽ പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 120 പൊലീസ് ഉദ്യോഗസ്ഥർക്കാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ, ഞാറയ്ക്കൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. ഇതേ തുടർന്ന് പല സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് നിയോഗിക്കാൻ പൊലീസുകാർ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.
കഴിഞ്ഞ ദിവസം ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലായിരുന്നു. എറണാകുളത്ത് 3194 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 25,772 പേർക്കാണ് കഴിഞ്ഞ ദിവസം കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്.
Read Also : വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടി; കേന്ദ്ര സർക്കാർ അപ്പീൽ നൽകും
അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായി. സംസ്ഥാനത്ത് നിലനിന്നിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
Read Also : ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു
Story Highlight: Covid outbreak intensifies among police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here