എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്; സിപിഐഎം -ലീഗ് അവിശുദ്ധ കൂട്ടുകെട്ട് തെളിഞ്ഞെന്ന് കെ സുരേന്ദ്രന്‍

മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സിപിഐഎം -ലീഗ് അവിശുദ്ധ കൂട്ടുകെട്ട് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണം ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന സിപിഐഎം നിലപാട് ലീഗുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
കെ സുരേന്ദ്രന്റെ പ്രതികരണം;
‘എആര്‍ നഗര്‍ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വര്‍ഷങ്ങളായുള്ള ലീഗ് – സിപിഐഎം അവിശുദ്ധ ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നു. മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ തള്ളി പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്.
എആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിന്റെ പ്രസ്താവന ഗൗരവതരമാണ്. മാറാട് കലാപം മുതല്‍ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളില്‍ ഈ ലീഗ്- മാര്‍കിസ്റ്റ് ബന്ധം വ്യക്തമാണ്. ഇപ്പോഴും ലീഗിനാല്‍ നയിക്കപ്പെടുന്ന കോണ്‍ഗ്രസുകാര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുഡിഎഫ് വിട്ട് പുറത്തുവരണം. കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം സഹകരണ ബാങ്ക് ക്രമക്കേടില്‍ കെ ടി ജലീലിന്റെ പ്രസ്താവനയില്‍ സിപിഐഎം അതൃപ്തിയറിയിക്കുകയാണ് ചെയ്തത്. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ ടി ജലീലിന് സിപിഐഎം നിര്‍ദേശം നല്‍കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഫോണില്‍ വിളിച്ച് അതൃപ്തി അറിയിക്കുകയായിരുന്നു.
Read Also : എ ആർ നഗർ ബാങ്ക് ക്രമക്കേട് കെ ടി ജലീലിന്റെ പ്രസ്‌താവന; അതൃപ്‌തി അറിയിച്ച് സിപിഐഎം
സഹകരണ ബാങ്കില്‍ ഇഡി അനേഷണമെന്നത് പാര്‍ട്ടി നിലപാടിന് എതിരെന്ന് സിപിഐഎം. പി കെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശെരിയല്ലെന്ന് എ വിജയരാഘവന്‍ അറിയിച്ചു.
വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ട് നില്‍ക്കില്ലെന്ന വിമര്‍ശനവുമായി ജലീലിന്റെ നിലപാടിനെ തള്ളി വി.എന്‍ വാസവനും രംഗത്തെത്തി.
Story Highlight: k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here