കൊച്ചി കപ്പല്‍ശാല ബോംബ് ഭീഷണി കേസില്‍ അറസ്റ്റ് ഉടന്‍; പൊലീസ് സംശയത്തിലുള്ളയാള്‍ നിരീക്ഷണത്തില്‍

കൊച്ചി കപ്പല്‍ശാല ബോംബ് ഭീഷണി കേസില്‍ അറസ്റ്റ് ഉടനുണ്ടാകും. ഭീഷണി സന്ദേശം അയച്ചവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചെന്നാണ് സൂചന. സന്ദേശമയച്ചത് കപ്പല്‍ ശാലയിലുള്ളവര്‍ തന്നെയാണെന്നാണ് വിവരം.
ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിശദാംശങ്ങള്‍ ലഭിച്ചത്. കപ്പല്‍ശാലയിലെ അഞ്ച് ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു. കേസില്‍ പൊലീസ് സംശയിക്കുന്ന ഒരാളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയാണ്.
കപ്പല്‍ ശാലയിലെ ജീവനക്കാര്‍ തമ്മിലുള്ള വൈര്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്.
Read Also : അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ-അമേരിക്ക-റഷ്യ ചര്‍ച്ച ഇന്ന്
ഞായറാഴ്ചയാണ് കപ്പല്‍ശാലയില്‍ ബോംബ് ഭീഷണിയെത്തിയത്. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്ന് ഭീഷണിയുണ്ട്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഐ.ടി ആക്ട് 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Story Highlight: kochi shipyard bomb threatening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here