അഫ്ഗാന് വിഷയത്തില്‍ ഇന്ത്യ-അമേരിക്ക-റഷ്യ ചര്‍ച്ച ഇന്ന്

അഫ്ഗാന് വിഷയത്തില്‍ ഇന്ത്യ-അമേരിക്ക-റഷ്യ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. സിഐഎ മേധാവി വില്യം ബേര്‍ണസും റഷ്യന്‍ ദേശീയ ഉപദേഷ്ടാവ് നിക്കോളായി പാട്രെഷേവും ഡല്‍ഹിയിലെത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോലവുമായി ഇരുവരും കൂടിക്കാഴ്ച നടത്തും.
നിലവിലെ സാഹചര്യത്തില്‍ താലിബാനെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകില്ല എന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അഫ്ഗാന് വിഷയത്തില്‍ ചര്‍ച്ച നടത്തും.
ചൊവ്വാഴ്ചയാണ് താലിബാന് അഫ്ഗാനിലെ തങ്ങളുടെ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. മുല്ല മുഹമ്മദ് ഹസന് അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രിയാകും. മുല്ല ബരാദര്‍ ഉപപ്രധാനമന്ത്രിയും ഒപ്പം വിദേശകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കും. ഇടക്കാല പ്രതിരോധമന്ത്രിയായി യാക്കൂബ് മുജാഹിദിനേയും ആഭ്യന്തര മന്ത്രിയായി സിറാജുദിന് ഹഖാനിയെയും നിയമിച്ചു. ദീര്‍ഘനാളായി തുടരുന്ന താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കാണ് ഇതിലൂടെ വിരാമമായത്.
Read Also : ശരീഅത്ത് നിയമങ്ങൾ ഉയർത്തിപ്പിടിക്കും; അഫ്ഗാൻ പരമോന്നത നേതാവ്
യുഎന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് മുല്ല മുഹമ്മദ് ഹസന് എന്നുള്ളത് ശ്രദ്ധേയമാണ്. താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തെമൊരു തീരുമാനമെടുക്കാന്‍ താലിബാന് നിര്‍ബന്ധിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം താലിബാന് സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കേണ്ടെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് ഇന്ത്യ.
Story Highlight: Russian NSA Meet Ajit Doval
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!