Advertisement

ശരീഅത്ത് നിയമങ്ങൾ ഉയർത്തിപ്പിടിക്കും; താലിബാൻ പരമോന്നത നേതാവ്

September 7, 2021
2 minutes Read
Taliban Leader Sharia Law
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പുതിയ താലിബാൻ പരമോന്നത നേതാവ് ഹിബതുള്ള അഖുന്ദ്സാദ. അധികാരത്തിൽ ഏറ്റതിനു ശേഷമുള്ള ഹിബതുള്ളയുടെ ആദ്യ സന്ദേശമാണിത്. ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്ത ഹിബതുള്ള വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. (Taliban Leader Sharia Law)

“രാജ്യത്ത് ഇസ്ലാമിക നിയമങ്ങളും ശരീഅത്തും ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്ന് ഉറപ്പുനൽകുന്നു. ആളുകൾ രാജ്യം വിടാൻ ശ്രമിക്കരുത്. പുതിയ ഭരണനേതൃത്വം സമാധാനവും സമൃദ്ധിയും വികസനവും ഉറപ്പുനൽകുന്നു. ഞങ്ങൾക്ക് ആരുമായും ഒരു പ്രശ്നവുമില്ല. യുദ്ധം തകർത്തുകളഞ്ഞ നമ്മുടെ രാജ്യത്തെ പുനർനിർമിക്കാൻ എല്ലാവരും ഒപ്പമുണ്ടാവണം.”- ഹിബതുള്ള പറഞ്ഞു.

മുല്ല മുഹമ്മദ്‌ ഹസൻ അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രിയാകും. മുല്ല ബരാദർ ഉപപ്രധാനമന്ത്രിയും ഒപ്പം വിദേശകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കും. ഇടക്കാല പ്രതിരോധമന്ത്രിയായി യാക്കൂബ് മുജാഹിദിനേയും ആഭ്യന്തര മന്ത്രിയായി സിറാജുദിൻ ഹഖാനിയെയും നിയമിച്ചു. ദീർഘനാളായി തുടരുന്ന താലിബാന്റെ സർക്കാർ രൂപീകരണ ചർച്ചകൾക്കാണ് ഇതിലൂടെ വിരാമമായിരിക്കുന്നത്.

Read Also : സർക്കാർ പ്രഖ്യാപിച്ച് താലിബാൻ; മുല്ല മുഹമ്മദ്‌ ഹസൻ പ്രധാനമന്ത്രിയാകും

യുഎന്നിന്റെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് മുല്ല മുഹമ്മദ്‌ ഹസൻ എന്നുള്ളത് ശ്രദ്ധേയമാണ്. താലിബാനിലെ വിവിധ ഗ്രൂപ്പുകൾ തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തെമൊരു തീരുമാനമെടുക്കാൻ താലിബാൻ നിർബന്ധിതരായതെന്നാണ് റിപ്പോർട്ടുകൾ.

തർക്കം പരിഹരിക്കാൻ പാക് ഇടപെടലിന്റെ കൂടെ ഭാഗമായാണ് അധികം പരിചിതനല്ലാത്ത ഒരു നേതാവിനെ താലിബാൻ തിരഞ്ഞെടുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താലിബാനിലെ ഒന്നിലധികം വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് അഫ്ഗാനിലെ സർക്കാർ രൂപീകരണം വൈകിയത്. മൂന്നാഴ്ച മുമ്പാണ് അഫ്‌ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത് . എന്നാൽ സർക്കാരിനെ ആര് നയിക്കുമെന്ന കാര്യത്തിൽ സമവായത്തിലെത്താനായിരുന്നില്ല.

Story Highlight: Taliban Leader Government Sharia Law

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement