ഓല ഇലക്ട്രിക്ക് സ്കൂട്ടർ വിൽപന ആരംഭിച്ചു

ഏറെ ചർച്ചയായ ഓല ഇലക്ട്രിക് സ്കൂട്ടർ വില്പന ആരംഭിച്ചു. ഓല എസ്1, എസ്1 പ്രോ വേരിയൻ്റുകളാണ് വില്പന ആരംഭിച്ചു. യഥാക്രമം 99,999, 1,29,999 എന്നിങ്ങനെയാണ് മോഡലുകളുടെ വില. സ്റ്റോക്ക് അവസാനിക്കുന്നതു വരെ ഓല സ്കൂട്ടർ വില്പന തുടരും. വില്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഡിജിറ്റലിയാവും നടക്കുക. 10 നിറങ്ങളിൽ ഓല സ്കൂട്ടർ ലഭ്യമാവും. (Ola electric scooters sale)
അതാത് സംസ്ഥാനങ്ങളിലെ സബ്സിഡികൾ ഓല സ്കൂട്ടറിനു ലഭിക്കും. ഡൽഹിയിൽ എസ്1ൻ്റെ വില 85,009 രൂപ ആയിരിക്കും. ഗുജറാത്തിൽ വീണ്ടും വില കുറയും. 79,000 രൂപയ്ക്ക് ഗുജറാത്തിൽ നിന്ന് ഓല എസ്1 ലഭിക്കും. 2999 രൂപ മുതലുള്ള ഇഎംഐ സൗകര്യവും സ്കൂട്ടറിനു ലഭിക്കും. സംസ്ഥാന സബ്സിഡികൾ പരിഗണിക്കുമ്പോൾ പെട്രോൾ സ്കൂട്ടറുകളെക്കാൾ കുറഞ്ഞ വിലയിലാവും ഓല സ്കൂട്ടറുകൾ ലഭിക്കുക.
Story Highlight: Ola electric scooters sale today
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!