കേരള ഹൈക്കോടതിയിലെ രണ്ട് അഡിഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്താൻ കൊളീജിയം ശുപാർശ

കേരള ഹൈക്കോടതിയിലെ രണ്ട് അഡിഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്താൻ കൊളീജിയം ശുപാർശ. ജസ്റ്റിസുമാരായ എം ആർ അനിത, കെ ഹരിപാൽ എന്നിവർക്കാണ് സ്ഥാന കയറ്റത്തിന് ശുപാർശ. സുപ്രീം കോടതി കൊളീജിയമാണ് ശുപാർശ ചെയ്തത്.
അതേസമയം കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്ജിമാരെ ശിപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്കായി 68 പേരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ 10 സ്ത്രീകളും ഉള്‍പ്പെടുന്നു.
ശോഭ അന്നമ്മ ഈപ്പന്, സഞ്ജീത കല്ലൂര്‍ അറക്കല്‍, ബസന്ദ് ബാലാദി, അരവിന്ദ കുമാര്‍ ബാബു എന്നീ അഭിഭാഷകരെയും ജുഡീഷ്യല്‍ ഓഫീസര്‍മാരായ സി.ജയചന്ദ്രന്, സോഫി തോമസ്, പി.ജി.അജിത്കുമാര്‍, സി.എസ്.സുധ എന്നിവരെയുമാണ് കേരള ഹൈക്കോടതിയിലേക്കു ശുപാർശ ചെയ്തിരിക്കുന്നത്.
Story Highlight: supreme-court-collegium-two-for-kerala-high-court
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!