ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യ രാജിവെച്ചു

ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യ രാജിവെച്ചു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന് ഔദ്യോഗികമായി രാജി സമർപ്പിച്ചു. വ്യക്തിപരമായ കാരണങ്ങങ്ങളാലാണ് രാജിയെന്ന് ബേബി റാണി മൗര്യ പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പിൽ ബേബി റാണി മൗര്യ മത്സരിച്ചേക്കുമെന്ന് സൂചന.
Read Also : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എൽഎൽബി പരീക്ഷ നടത്താൻ അനുമതി
2018 ആഗസ്റ്റ് 26 മുതൽ ഉത്തരാഖണ്ഡിലെ ഏഴാമത്തെ ഗവർണറായ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ് ബേബി റാണി മൗര്യ 1990 കളുടെ തുടക്കത്തിൽ ഭാരതീയ ജനതാപാർട്ടിയുടെ പ്രവർത്തകയായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു.1995 മുതൽ 2000 വരെ ആഗ്രയുടെ ആദ്യ വനിതാ മേയറായും 2002 മുതൽ 2005 വരെ അവർ ദേശീയ വനിതാ കമ്മീഷനിലും സേവനം അനുഷ്ടിച്ചു.
Story Highlight: Uttarakhand Governor Baby Rani Maurya resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here