ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. രോഹിത് ശര്‍മ്മ, കെ എൽ രാഹുല്‍,നായകന്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത്, പേസര്‍ ജസ്പ്രീത് ബുമ്ര, സ്‌പിന്നര്‍മാരായി യുസ്‌വേന്ദ്ര ചഹൽ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാകും ട്വന്‍റി 20യിലെ റെക്കോര്‍ഡും ഫോമും ശാരീരികക്ഷമതയും കണക്കിലെടുത്ത് ലോകകപ്പ് ടീമിലെത്തുമെന്ന് ഉറപ്പുള്ളവര്‍. ഈ എട്ട് പേര്‍ക്ക് പുറമേ മൂന്ന് റിസര്‍വ്വ് താരങ്ങള്‍ അടക്കം 10 പേരെ കൂടിയാണ് കണ്ടെത്തേണ്ടത്.
Read Also : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേർക്ക് കൊവിഡ്; 369മരണം
മധ്യനിരയിൽ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും പ്രതീക്ഷയുണ്ട്.ശാരീരികക്ഷമതയുടെ കാര്യത്തിൽ ആശങ്കയില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദര്‍ എന്നിവര്‍ക്കും അവസരം ഉറപ്പാണ്.ഫാസ്റ്റ് ബൗളിംഗ് ഡിപാര്‍ട്‌മെന്‍റിൽ ജസ്‌പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് ഷമി, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ടി നടരാജന്‍, ചേതന്‍ സക്കരിയ എന്നിവരാണ് പരിഗണനയിൽ. നാല് പേസര്‍മാര്‍ എങ്കിലും അന്തിമ പതിനഞ്ചിൽ എത്തിയേക്കും.
യുഎഇയില്‍ ഒക്‌ടോബര്‍ 23നാണ് ട്വന്‍റി 20 ലോകകപ്പ് തുടങ്ങുക. ഇന്ന് കോച്ച് രവി ശാസ്‌ത്രി, ക്യാപ്റ്റൻ വിരാട് കോലി എന്നിവരുമായുളള ചര്‍ച്ചയ്‌ക്ക് ശേഷം സെലക്‌ടര്‍മാര്‍ മുംബൈയിലാകും ടീമിനെ പ്രഖ്യാപിക്കുക. ബൗളര്‍മാരുടെ കാര്യത്തിലാണ് വലിയ ആകാംക്ഷ നിലനില്‍ക്കുന്നത്.
Story Highlight: World cup t20-indian team- final list-
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!