Advertisement

സിപിഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

September 9, 2021
Google News 1 minute Read

നിയമസഭാ തെരെഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദ അവലോകനത്തിനായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്,കൗൺസിൽ യോഗങ്ങൾ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ചെറു.

ഇന്ന് എക്സിക്യൂട്ടീവ് യോഗവും നാളെയും മറ്റന്നാളും സംസ്ഥാന കൗൺസിലുമാണ് നടക്കുക. കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ച പാർട്ടി ദേശിയ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങും മുഖ്യ അജണ്ടയാണ്.

Read Also : മുസ്‌ലിം ലീഗ് – സി.പി.ഐ.എം. രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നു: വി. മുരളീധരൻ

സിപിഐയുടെ 24 ആം പാർട്ടി കോൺഗ്രസ് വിജയവാഡയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.അത് സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും. കേരളത്തിലെ പാർട്ടി സമ്മേളനങ്ങളുടെ ഷേഡ്യൂളും ചർച്ച ചെയ്യും. സംസ്ഥാന സമ്മേളനം എവിടെ നടത്തണമെന്നത്തിലും തീരുമാനമെടുക്കും.

Story Highlight: CPI-state-executive-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here