Advertisement

ഹർദ്ദിക് എല്ലാ മത്സരത്തിലും പന്തെറിയും; സെലക്ഷൻ കമ്മറ്റി ചെയർമാൻ

September 9, 2021
2 minutes Read
hardik pandya bowl match
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ കമ്മറ്റി ചെയർമാനും മുൻ ദേശീയ താരവുമായ ചേതൻ ശർമ്മ. പരുക്കേറ്റതിനെ തുടർന്ന് ഹർദ്ദിക് കുറച്ചുകാലമായി പന്തെറിയാറില്ല. എന്നാൽ, ലോകകപ്പ് മത്സരങ്ങളിൽ താരം പന്തെറിയുമെന്ന് ചേതൻ ശർമ്മ വ്യക്തമാക്കി. ലോകകപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെയാണ് ചേതൻ ശർമ്മയുടെ പ്രതികരണം. (hardik pandya bowl match)

ഹർദ്ദിക് പാണ്ഡ്യ എല്ലാ മത്സരത്തിലും എല്ലാ ഓവറുകളും എറിയുമെന്ന് ചേതൻ ശർമ്മ വെളിപ്പെടുത്തി. ഇതോടെ ഹർദ്ദിക്കുമായി ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമാവുകയാണ്. എന്നാൽ, ഐപിഎൽ ആദ്യ പാദത്തിനിടെ ഒരു ഓവർ പോലും ഹർദ്ദിക് എറിഞ്ഞിരുന്നില്ല. ശ്രീലങ്കൻ പര്യടനത്തിൽ ചില ഓവറുകൾ എറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഹർദ്ദികിൻ്റെ എക്കോണമി വളരെ മോശമായിരുന്നു. ടി-20 ലോകകപ്പിൽ താരം പന്തെറിയുമെന്ന് ചേതൻ ശർമ്മ തന്നെ വെളിപ്പെടുത്തിയതിനാൽ താരം ഐപിഎൽ രണ്ടാം പാദത്തിലും പന്തെറിഞ്ഞേക്കും.

Read Also : ട്വന്റി-20 ലോകകപ്പ് : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇഷാൻ കിഷനെ ഓപ്പണറായാണ് ടീമിൽ എടുത്തിരിക്കുന്നത് എന്നും ചേതൻ ശർമ്മ പറഞ്ഞു. വിരാട് കോലി ഓപ്പൺ ചെയ്യണമെന്ന് റ്റീം മാനേജ്മെൻ്റ് തീരുമാനിച്ചാൽ അത് അവർക്ക് തീരുമാനിക്കാം. പന്തും കിഷനും തന്നെയാണ് വിക്കറ്റ് കീപ്പർമാർ. രാഹുലിനെ സ്പെഷ്യലിസ് ബാറ്റ്സ്മാനായാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വേഗത്തിൽ പന്തെറിയുന്ന സ്പിന്നർമാരെയാണ് പരിഗണിച്ചത്. അതുകൊണ്ട് ചഹാലിനെ ഒഴിവാക്കി ചഹാറിനെ ടീമിലെടുത്തു. മിസ്റ്റരി സ്പിന്നർ എന്ന നിലയ്ക്കാണ് വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ലോകേഷ് രാഹുൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും. ധവാന് ഇടം ലഭിച്ചില്ല. യുസ്‌വേന്ദ്ര ചഹാലിന് സ്ഥാനം നഷ്ടമായി. രാഹുൽ ചഹാറാണ് പകരം ടീമിലെത്തിയത്. ജഡേജക്കൊപ്പം സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേൽ ടീമിലെത്തിയതും വരുൺ ചക്രവർത്തി ടീമിൽ ഇടം പിടിച്ചതും അപ്രതീക്ഷിതമായി. ബുംറ, ഭുവി, ഷമി എന്നിവരാണ് പേസർമാർ. ശ്രേയസ് അയ്യർ, ഷർദുൽ ഠാക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്. മുൻ ക്യാപ്റ്റൻ എംഎസ് ധോണി ടീമിൻ്റെ ഉപദേഷ്ടാവാകും.

Story Highlight: hardik pandya bowl every match

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement