Advertisement

നിപ ബാധിച്ച് കുട്ടി മരിച്ച സംഭവം; ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്

September 9, 2021
1 minute Read
human right commission nipha death (1)

കോഴിക്കോട് നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിലാണ് അന്വേഷണം.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിക്ക് യഥാസമയം ചികിത്സ കിട്ടിയില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന പരാതി. ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കുമാണ് നിര്‍ദേശം. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കോഴിക്കോട് നിപ ബാധിച്ച് കുട്ടി മരിച്ചത്. ചാത്തമംഗലം മാത്തൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഉള്‍പ്പെടെ അഞ്ച് ആശുപത്രികളിലാണ് കുട്ടി ചികിത്സ തേടിയത്. മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെ നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും രോഗം കണ്ടെത്താന്‍ സാധിക്കാത്തത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വിഷയത്തില്‍ ഇടപെട്ടത്.

Story Highlight:human right commission nipha death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top