ബിജു മേനോന് പിറന്നാൾ സമ്മാനം; ‘ലളിതം സുന്ദരം’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കി

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ബിജു മേനോന്റെ ജന്മദിനമായ ഇന്ന് റിലീസ് ചെയ്തു.മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. നടൻ മമ്മൂട്ടിയാണ് പോസ്റ്റര്‍ പങ്കുവച്ചത്.
മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായാണ് ലളിതം സുന്ദരം. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിർമ്മാണം. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു
സെെജു കുറുപ്പ്,സുധീഷ്,അനു മോഹന്‍,രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്,
ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ബിനീഷ് ചന്ദ്രന്‍,ബിനു ജി നായർ, തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് പ്രാെഡ്യൂസേഴ്സ്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ എ ഡി
ശ്രീകുമാർ,കല എം ബാവ, മേക്കപ്പ്റ ഷീദ് അഹമ്മദ് , വസ്ത്രാലങ്കാരംസമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്,മണ്‍സൂര്‍ റഷീദ് മുഹമ്മദ്,ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി,പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായാണ് “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
Story Highlight: Lalitham Sundaram First Look Poster Released
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!