Advertisement

പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍

September 9, 2021
Google News 2 minutes Read
lockdown in tamilnadu

തമിഴ്‌നാട്ടില്‍ പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി. പൊതുപരിപാടികള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. ഉത്സവങ്ങള്‍, രാഷ്ട്രീയ-സാംസ്‌കാരിക-മത പരിപാടികള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. കേരളത്തില്‍ നിപ സ്ഥിരീകരിച്ചതും കൊവിഡ് മൂന്നാംതരംഗ ഭീഷണിയും പരിഗണിച്ചാണ് തീരുമാനം.

സംസ്ഥാനത്തെ മറ്റ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി ജനങ്ങള്‍ പൊതുപരിപാടികള്‍ നടത്തുകയോ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നതായും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബസ് സര്‍വീസുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ നിലവില്‍ നല്‍കിയിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ അതേരീതിയില്‍ തുടരും.

Read Also : രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന

കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നിരുന്നു. എന്നാല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് 35ഓളം അധ്യാപര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Story Highlight: lockdown in tamilnadu, mk stalin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here