‘ഹരിത’ വിഷയത്തിൽ പാർട്ടി തീരുമാനം അന്തിമം; എം കെ മുനീർ
‘ഹരിത’ വിഷയത്തിൽ പാർട്ടി തീരുമാനമാണ് അന്തിമെന്ന് എം കെ മുനീർ. പാർട്ടി എല്ലാവരുടെയും ഭാഗം കേട്ടിരുന്നു തീരുമാനം അന്തിമമെന്ന് എം കെ മുനീർ. പാർട്ടിക്കുള്ളിൽ നടന്ന ചർച്ചയുടെ വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്നും മുനീർ വ്യക്തമാക്കി. എല്ലാ ഫോറത്തിലും ഉന്നതാധികാര സമിതിയിലും രണ്ടു വിഭാഗത്തെയും വിളിച്ച് ചർച്ച ചെയ്‌ത വിഷയമാണ്. പൊതുസമൂഹം പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ചര്‍ച്ചകളും നടത്തിയേക്കാം.
Read Also : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷികൾ ഉണ്ടായേക്കില്ല: കസ്റ്റംസ്
അച്ചടക്ക ലംഘനവും കാലാവധി കഴിഞ്ഞതുമാണ് പാർട്ടി പിരിച്ചുവിടാൻ കാരണം. അതിൽ സ്ത്രീ–പുരുഷ വ്യത്യാസമില്ല. ഹരിതയ്ക്ക് തീരുമാനിക്കാം അവർക്ക് എന്ത് ചെയ്യാമെന്ന്. ഉന്നതാധികാരസമിതിയുടെ തീരുമാനം അംഗീകരിക്കും. എതിരഭിപ്രായമില്ല. ലീഗിനെ സംബന്ധിച്ച് എടുത്ത തീരുമാനം അന്തിമമാണ്. ഹരിത വിഷയത്തിൽ എംഎസ്എഫ് നേതാക്കൾക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്നും മുനീർ പറഞ്ഞു.
അതേസമയം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി രംഗത്തെത്തി. അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരാനാകില്ലെന്ന് ഹരിത സംസ്ഥാന അധ്യക്ഷ. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും. അതിനപ്പുറം തീരുമാനമെടുക്കുന്ന കമ്മിറ്റികളിലോ നയതന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലോ അവൾക്ക് ഇടം നിഷേധിക്കപ്പെടുന്നു എന്നത് അംഗീകരിക്കാവുന്ന പ്രവണതയല്ല. സമൂഹമാധ്യമങ്ങളില്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ ശരികള്‍ക്കപ്പുറം, സ്ത്രീവിരുദ്ധത ഉള്ളില്‍പ്പേറുന്ന രാഷ്ട്രീമാണ് കേരളത്തിലെ എല്ലാ മുഖ്യധാര സംഘടനകൾക്കും പാർട്ടികള്‍ക്കുമുള്ളത്.
Story Highlight: muneer-slams-haritha-leaders-remaks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here