Advertisement

അധ്യാപകർ ജീൻസ് ധരിക്കുന്നത് വിലക്കി പാകിസ്ഥാൻ

September 9, 2021
Google News 1 minute Read
Pakistan bans jeans teachers

അധ്യാപകരുടെ വസ്ത്ര ധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പാകിസ്ഥാൻ. പുരുഷ അധ്യാപകർ ജീൻസും ടി-ഷർട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകർ ജീൻസും ടൈറ്റ്‌സും ധരിക്കരുതെന്നുമാണ് വിലക്ക്. പാകിസ്താന്റെ ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ഉത്തരവ് അതത് സ്കൂളുകളിലേക്കും കോളേജുകളിലേക്കും അയച്ചു കഴിഞ്ഞു. അധ്യാപകർ വ്യക്തി ശുചിത്വവും ബാഹ്യമായ വൃത്തിയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.

Read Also : അഫ്ഗാനിസ്താനില്‍ മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ച് താലിബാന്‍

ജീവനക്കാർ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്തിശുചിത്വത്തിലും മാന്യത പുലർത്തണമെന്നും കത്തിൽ നിർദേശിക്കുന്നു. വൃത്തിയുടെ മാനദണ്ഡമായി ഉൾപ്പെടുത്തിയിരിക്കുന്നത് മുറി വെട്ടുന്നത്, തടി ട്രിം ചെയ്യുന്നത്, നഖം വെട്ടുന്നത്, കുളിക്കുന്നത്, സുഗന്ധതൈലങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയവയാണ്. ജോലി സമയം, ഔദ്യോഗിക കൂടിച്ചേരലുകൾ, യോഗങ്ങൾ, ക്യാമ്പസ്സിൽ ഉണ്ടാകുമ്പോഴെല്ലാം ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

എല്ലാ അധ്യാപകരും ക്ലാസ്സിൽ ടീച്ചിങ് ഗൗണും ലബോറട്ടറിയിൽ ലാബ് കോട്ടും ധരിക്കണം. അധ്യാപികമാർ മാന്യമായ സൽവാർ കമ്മീസ്, ട്രൌസർ, ഷർട്ട്, ഒപ്പം ഷാളും ധരിക്കണമെന്നാണ് ആവശ്യം. ഹിജാബ് അല്ലെങ്കിൽ സ്കാർഫ് നിർബന്ധമായും ധരിച്ചിരിക്കണം. മഞ്ഞുകാലത്ത് അധ്യാപികമാർക്ക് കോട്ട്, ബ്ലേസേഴ്സ്, സ്വെറ്റർ, ഷാൾ എന്നിവ ധരിക്കാം. അതും മാന്യമായ നിറത്തിലും ഡിസൈനിലുമുള്ളത് ആകണം. സ്ലിപ്പേഴ്സ് ധരിക്കാൻ അനുവാദമില്ല. സ്‌കൂളുകളിലെയും കോളേജുകളിലെയും ഗേറ്റിലെ സുരക്ഷാജീവനക്കാർക്ക് യൂണിഫോം വേണമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

Story Highlight: Pakistan bans jeans teachers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here