Advertisement

പാലാ ബിഷപ്പ് മത സ്പർധയുണ്ടാക്കുന്നു: എസ്കെഎസ്എസ്എഫ്

September 9, 2021
Google News 1 minute Read
skssf against pala bishop

മുസ്ലിം സമുദായത്തിനെതിരെ ദുരാരോപണം ഉയർത്തി പാലാ ബിഷപ്പ് മത സ്പർധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് എസ്കെഎസ് എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

ബിഷപ് ഉന്നയിക്കുന്ന ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നിവയുടെ തെളിവുകൾ പുറത്ത് വിടണം. മുസ്ലിംകളെ സംശയത്തിൻ്റെ നിഴലിൽ നിർത്തി വിദ്വേഷ പ്രചരണം നടത്തുന്ന ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും എസ്കെഎസ്എസ്എഫ് പറഞ്ഞു.

Read Also : പാലാ ബിഷപ്പിന്റെ പ്രസ്താവന സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ : അതിരൂപത സംരക്ഷണ സമിതി വക്താവ് ഷൈജു ആന്റണി

ഇത്തരക്കാരുടെ വിഷലിപ്തമായ പ്രചാരണങ്ങൾ കേരളത്തിൻ്റെ സൗഹൃദാന്തരീക്ഷം തകർക്കും. രോഗവും ദാരിദ്ര്യവും ചൂഷണം ചെയ്ത് മിഷണറി പ്രവർത്തനങ്ങൾ നടത്തുന്നത് ആരൊക്കെയാണെന്ന് പ്രബുദ്ധരായ കേരളീയർക്കറിയാം. സംസ്ഥാനത്ത് വിവിധ സമുദായങ്ങൾക്കിടയിൽ നടന്ന മിശ്രവിവാഹങ്ങളുടെ വിശദമായ കണക്കുകൾ സർക്കാർ പുറത്ത് വിടണമെന്നും എസ്കെഎസ്എസ്എഫ് യോഗം ആവശ്യപ്പെട്ടു.

Story Highlight: skssf against pala bishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here