Advertisement

പാർട്ടിക്കുള്ളിൽ വിഭാഗിയത, വളർച്ചയില്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ; എൽദോ എബ്രഹാമിന് വിമർശനം

September 10, 2021
Google News 1 minute Read

തെരെഞ്ഞെടുപ്പിൽ വിജയം ഉണ്ടായെങ്കിലും പാർട്ടിക്ക് വളർച്ചയില്ലെന്ന് സിപിഐ വിമർശനം. സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും കഴിഞ്ഞില്ലെന്ന് വിമർശനം. സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും സിപിഐഎം നില മെച്ചപ്പെടുത്തി. പാർട്ടി തദ്ദേശ തെരെഞ്ഞെടുപ്പിനേക്കാൾ പിന്നോട്ട് പോയെന്ന് വിലയിരുത്തൽ.

കൂടാതെ പാർട്ടിക്ക് ഉള്ളിൽ വിഭാഗീയത വലിയ പ്രശ്‌നമെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. പറവൂരിൽ സാമുദായിക ദ്രുവീകരണത്തിന് ശ്രമിച്ചത് തിരിച്ചടിയായെന്ന് വിലയിരുത്തൽ. പറവൂരിലും മൂവാറ്റുപുഴയിലെയും തോൽ‌വിയിൽ അന്വേഷനം വേണമെന്ന് ആവശ്യം.

Read Also : തൃക്കാക്കര ഓണസമ്മാന വിവാദം; സമവായ നീക്കവുമായി ഡിസിസി

കൂടാതെ മൂവാറ്റുപുഴ സിപിഐ സ്ഥാനാർത്ഥി എൽദോ എബ്രഹാം വിവാഹത്തിൽ ആർഭാടം കാണിച്ചെന്ന് വിമർശനം. വിവാഹം ലളിതമാക്കണമെന്ന പാർട്ടി നിർദേശം ഗൗനിച്ചില്ലെന്ന് സംസ്ഥാന കൗൺസിലിൽ പി രാജു. ആർഭാട വിവാഹം ജനങ്ങൾക്കിടയിൽ ചർച്ചയായെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. തെരെഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ജില്ലാ സെക്രട്ടറി പി രാജുവിന്റെ വിമർശനം.

Story Highlight: cpi state council-about-election-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here