Advertisement

ലൗ ജിഹാദിനും നർകോട്ടിക്ക് ജിഹാദിനുമെതിരെ ജാഗ്രത വേണം; പാലാ ബിഷപ്പിനെ പിന്തുണച്ച് ഇരിങ്ങാലക്കുട ബിഷപ്പ്

September 10, 2021
Google News 2 minutes Read
Irinjalakkuda bishop supports

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ. ലൗ ജിഹാദിനും നർകോട്ടിക്ക് ജിഹാദിനുമെതിരെ ജാഗ്രത വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ്. കുടുംബാസൂത്രണത്തിനെതിരെയും ഇരിങ്ങാലക്കുട ബിഷപ്പ് പരാമർശം നടത്തിയിട്ടുണ്ട്. ക്രൈസ്തവ കുടുംബങ്ങളിൽ നാല് മക്കളെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു. രൂപതാ ദിനത്തോടനുബന്ധിച്ച് നടന്ന കുറുബാനയിലാണ് ഇരിങ്ങാലക്കുട ബിഷപ്പ് പാലാ ബിഷപ്പിന്റെ വിവാദ പരാമർശങ്ങൾ ആവർത്തിച്ചത്.

പാലാ ബിഷപ്പിൻ്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുൻ കെ.സി.ബി.സി. വക്താവും രംഗത്തെത്തിയിരുന്നു. മാർ കല്ലറങ്ങാട്ടിൻ്റേത് വിശ്വാസികൾക്കുള്ള ജാഗ്രതാ നിർദേശമാണെന്നും മക്കളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും ഫാദർ വർ​ഗീസ് വള്ളിക്കാട്ട് ചോദിച്ചു.

Read Also : പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ല, പ്രസ്താവന പരിശോധിക്കണം; കെ സുരേന്ദ്രൻ

അതേസമയം, പാലാ ബിഷപ്പിന്റെ പ്രസ്താവന പരിശോധിക്കപ്പെടേണ്ടതാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ലെന്നും ബിഷപ്പിനെ എല്ലാവരും ചേർന്ന് ആക്രമിക്കേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇതിനിടെ പാലാ ബിഷപ്പിനെതിരെ രൂക്ഷവിമർശനവുമായി തൃക്കാക്കര എംഎൽഎ പിടി തോമസ് രംഗത്തെത്തി . പാല ബിഷപ്പിൻ്റെ പ്രസ്താവന സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ലെന്ന് പിടി തോമസ് ഫേസ്ബുക്കിൽ കുറിച്ചത്.

Read Also : മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുത്; പാലാ ബിഷപ്പിനെതിരെ പിടി തോമസ്

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പരാതി നൽകി എസ്‌ഐഒ യും പരാതി നൽകിയിരുന്നു. മതസ്പർധ വളർത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തിയ ബിഷപ്പിനെതിരെ നടപടി വേണമെന്ന് എസ്‌ഐഒ പരാതിയിൽ ആവശ്യപ്പെട്ടു. ലൗ ജിഹാദിനൊപ്പം നർകോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പിന്റെ പരാമർശം വ്യത്യസ്ത മത സമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന് തുരങ്കം വയ്ക്കുന്നതാണെന്നും എസ്‌ഐഒ സംസ്ഥാന ജനറൽ സെക്രട്ടറി പരാതിയിൽ പറഞ്ഞു.

Read Also : മാർ കല്ലറങ്ങാട്ടിൻ്റേത് വിശ്വാസികൾക്കുള്ള ജാഗ്രതാ നിർദേശം; പാലാ ബിഷപ്പിൻ്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുൻ കെസിബിസി വക്താവ്

ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

Story Highlight: Irinjalakkuda bishop supports Pala bishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here