Advertisement

ഐഎസ്എൽ: ഉദ്ഘാടന മത്സരത്തിനു മാറ്റമില്ല

September 10, 2021
Google News 2 minutes Read
mohun bagan kerala blasters

വരുന്ന ഐഎസ്എൽ സീസണിൻ്റെ ഉദ്ഘാടന മത്സരത്തിലും എടികെ മോഹൻബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടുമെന്ന് റിപ്പോർട്ട്. നവംബർ 19നാണ് ഐഎസ്എൽ സീസൺ ആരംഭിക്കുക. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ മൂന്ന് മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. (mohun bagan kerala blasters)

വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

Read Also : പ്രീസീസൺ: ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

അതേസമയം, രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ഇക്കുറി പങ്കെടുക്കുന്നുണ്ട്. ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സെപ്തംബർ 11നാണ് ആദ്യ മത്സരം കളിക്കുക. ഇന്ത്യൻ നേവിയാണ് എതിരാളികൾ. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം. ഗ്രൂപ്പ് സിയിൽ ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ നേവിക്കും ഒപ്പം ബെംഗളൂരു എഫ്സി, ഡൽഹി എഫ്സി എന്നീ ടീമുകളാണ് കളിക്കുക. 15ന് ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരവും 21ന് ഡൽഹി എഫ്സിക്കെതിരെ മൂന്നാം മത്സരവും കളിക്കും. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഗ്രൂപ്പ് ഡിയിലാണ്. 12ആം തിയതി ആർമി റെഡിനെതിരെയാണ് ഗോകുലത്തിൻ്റെ ആദ്യ മത്സരം. ഇവർക്കൊപ്പം ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി, അസം റൈഫിൾസ് എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. 16ന് ഹൈദരാബാദിനെതിരെ ഗോകുലം കേരള രണ്ടാം മത്സരം കളിക്കും. 19 നാണ് ജേതാക്കളുടെ അവസാന മത്സരം. അസം റൈഫിൾസ് എതിരാളികളാവും. 4 ഗ്രൂപ്പുകളിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കും.

ഡ്യൂറൻഡ് കപ്പിനു മുന്നോടിയായ അവസാന പ്രീസീസൺ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ജമ്മു കശ്മീർ ഇലവനെതിരെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. സത്യസെൻ സിംഗ്, സഞ്ജീവ് സ്റ്റാലിൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ. മുൻപ് നടന്ന രണ്ട് പ്രീസീസൺ മത്സരങ്ങളിൽ ഒരു തോൽവിയും ഒരു ജയവുമായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം.

Story Highlight: isl atk mohun bagan kerala blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here