ഫോൺ ചോർത്തൽ നിർദേശമടങ്ങിയ നിയമനിർമാണം സർക്കാർ ആലോചനയിൽ; ഫയൽ നീക്ക രേഖ ട്വൻ്റിഫോറിന് | 24 Exclusive
ഫോൺ ചോർത്തൽ നിർദേശമടങ്ങിയ നിയമനിർമാണം ആലോചനയിൽ ഇല്ലെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാദം തെറ്റ്. മക്കോക്ക മാതൃകയിലുള്ള നിയമനിർമാണത്തിന്റെ വിശദാംശങ്ങളടങ്ങിയ ഫയൽ ആഭ്യന്തര വകുപ്പിലുണ്ട്. ഫോൺ ചോർത്തൽ നിർദേശമടങ്ങിയതാണ് ഈ ഫയൽ. ഫയൽ നീക്ക രേഖ ട്വൻ്റിഫോറിന് ലഭിച്ചു. ( kerala adapts maharashtra mcoca )
മഹാരാഷ്ട്രയിലെ നിയമത്തിന്റെ തനിപകർപ്പാണ് കേരളാ സംഘടിത കുറ്റകൃത്യം തടയൽ കരട്. ഫയൽ നമ്പർ M 2 / 149/2021 എന്ന ആഭ്യന്തര വകുപ്പിന്റെ ഫയൽ നീക്കം സംബന്ധിച്ച രേഖകളാണ് ട്വന്റിഫോറിന് ലഭിച്ചത്. കേരള സംഘടിത കുറ്റകൃത്യം തടയൽ നിയമം നിർദേശങ്ങൾ എന്ന തലക്കെട്ടിലാണ് ഫയൽ നീങ്ങുന്നത്. ഇക്കാര്യത്തിൽ കഴിഞ്ഞ 28-ാം തിയതി സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, മുന്‍ അഡീഷണല്‍ എ.ജി കെ.കെ.രവീന്ദ്രനാഥ് എന്നിവരാണ് സമിതിയാണ് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നത്. സമിതിയംഗം മുൻ അഡീ. എ ജി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കൂടിയാണ്.
Read Also : പെഗസിസ് ഫോൺ ചോർത്തൽ; ബംഗാളിന്‍റെ അന്വേഷണം ഉടൻ വേണ്ടന്ന് സുപ്രിംകോടതി
എന്താണ് വിവാദ നിയമനിർമാണം ?
സംസ്ഥാനത്തിന്റെ താത്പര്യത്തിന് വുരദ്ധമായ പ്രവർത്തനമോ, കേസന്വേഷണത്തിന് അനിവാര്യമോ എന്ന് തോന്നുകയാണെങ്കിൽ എഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് 48 മണിക്കൂറിലേക്ക് ഫോൺ ചോർത്തുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഇതിന് പുറമെ, ഒരു അതോറിറ്റിക്ക് 60 ദിവസത്തേക്ക് ഫോൺ ചോർത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള അനുമതി നൽകാം.
സാധാരണ ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം ഒരാൾ കുറ്റക്കാരനായി കണ്ടെത്തുന്നത് വരെ അയാളെ നിരപരാധിയായ പിരഗണിക്കണം എന്നതാണ്. എന്നാൽ കരട് നിയമം പ്രകാരം പ്രതിയായി ചേർക്കപ്പെടുന്നയാളുടെ ഉത്തരവാദിത്തമാണ് നിരപരാധിത്തം തെളിയിക്കേണ്ടത്.
അതേസമയം, സംഘടിത കുറ്റകൃത്യം തടയൽ ബില്ലുമായി ബന്ധപ്പെട്ട യോഗം കമ്മിറ്റി മാറ്റി. രാവിലെ പത്തരക്ക് ചേർന്ന യോഗമാണ് സംഭവം വിവാദമായതിനെ തുടർന്ന് മാറ്റിയത്.
മക്കോക്ക മാതൃകയില്‍ പുതിയ നിയമം വരുന്നുവെന്നും ഫോണ്‍ ചോര്‍ത്തല്‍ നിയമവിധേയമാക്കുവെന്നുമുള്ള വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ക്ക് മേല്‍ ഒരു തരത്തിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കുറിപ്പിൽ വ്യക്തമാക്കി. സംഘടിത കുറ്റകൃത്യം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതി രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് എന്ന മക്കോക്ക മാതൃകയില്‍ സംസ്ഥാനത്തും നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെ നിയമവിധേയമാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇതു പൂര്‍ണമായും തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇര്‍ക്കിയത്.
Story Highlight: kerala adapts maharashtra mcoca
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here