പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് ഡിവൈഎസ്പി ഓഫിസില്‍ ആത്മഹത്യക്ക് ശ്രമിച്ചു

പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആള് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പനമരം സ്വദേശി അര്‍ജുനാ(24)ണ് ആത്മഹത്യക്ക് ശ്രമിച്ചത്. പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട കേസിലാണ് അര്‍ജുനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ചോദ്യം ചെയ്യലിനായി ഇന്നലെ രാവിലെ എട്ട് മണിയോടെ അര്ജുന് വീട്ടില്‍ നിന്ന് ഇറങ്ങിയതായാണ് വീട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ വൈകുന്നേരമായിട്ടും അര്ജുന് വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പി ഓഫിസില്‍വച്ച് അര്ജുന് വിഷം കഴിച്ചെന്ന വിവരം ലഭിക്കുന്നത്. നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് അര്ജുന്.
ജൂണ്‍ 10ന് രാത്രിയിലാണ് റിട്ട. അധ്യാപകന് പത്മാലയത്തില്‍ കേശവന് മാസ്റ്ററും (72) ഭാര്യ പത്മാവതിയും (68) കുത്തേറ്റ് മരിച്ചത്. മുഖം മൂടി ധരിച്ചെത്തിയവര്‍ ഇരുവരേയും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
Story Highlight: man suicide attempt
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!