കൊവിഡ് മുക്തനായി; പി. ജയരാജന് ആശുപത്രി വിട്ടു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സിപിഐഎം നേതാവ് പി. ജയരാജന് ആശുപത്രി വിട്ടു. ഇന്ന് വൈകിട്ടോടെയാണ് ജയരാജന് ആശുപത്രി വിട്ടത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ നാലിനാണ് ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രത്യേക മെഡിക്കല്‍ ടീമിന്റെ ഇടപെടലിന്റെ ഫലമായാണ് അതിവേഗം രോഗമുക്തി നേടാനായതെന്ന് പി. ജയരാജന് പറഞ്ഞു. പരിയാരത്തെ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറയുന്നതായും പി. ജയരാജന് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ…
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 4 നാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ഞാന്‍ അഡ്മിറ്റ് ചെയ്യപ്പെട്ടത്. അല്പസമയം മുന്‍പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ്ജ് ചെയ്തു. അതിവേഗം രോഗമുക്തിക്ക് ഇടയായത് നിയോഗിച്ച പ്രത്യേക മെഡിക്കല്‍ ടീമിന്റെ ഇടപെടലിന്റെ ഫലമായാണ്. പരിയാരത്തെ ഡോക്ടര്‍മാര്‍,മറ്റ് ജീവനക്കാര്‍ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായിയോടും ആരോഗ്യവകുപ്പ് അധികൃതരോടും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു. അതിവേഗം രോഗമുക്തിക്കായി താത്പര്യപ്പെട്ട് സന്ദേശങ്ങളയക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.
Story Highlight: p jayarajan discharged from hospital
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!