മിഠായിത്തെരുവിലെ തീ കെടുത്തിയെന്ന് അധികൃതർ

കോഴിക്കോട് മിഠായിത്തെരുവിലെ തീ കെടുത്തിയെന്ന് അധികൃതർ. ഫയർ ഫോഴ്സ് മടങ്ങിപ്പോയി. പിഡബ്ല്യുഡി മന്ത്രി പിഎ മുഹമ്മദ് റിയാസ് സംഭവ സ്ഥലം സന്ദർശിച്ചു. (sm street fire control)
നേരത്തെ മിഠായിത്തെരുവിൽ തീപിടുത്തം ഉണ്ടായിട്ടുള്ളതിനാൽ ഇവിടെ ഫയർ ഫോഴ്സിൻ്റെ ഒരു ഹൈഡ്രൻ്റ് സ്ഥാപിച്ചിരുന്നു. അതിനാലാണ് തീ വേഗം കെടുത്താനായതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മൊത്തത്തിൽ ശാശ്വത പരിഹാരം വേണ്ടതുണ്ട്. അത് എന്താണെന്ന് തീരുമാനിക്കും. അശാസ്ത്രീയവും നിയമവിരുദ്ധവുമായ എന്തെങ്കിലുമുണ്ടോ എന്നത് പരിശോധിച്ച് നിലപാട് എടുക്കും. ഇവിടെ കൂടുതലായി തീപിടിക്കുന്നത് എന്തുകൊണ്ടാണെന്നും അത് തടയാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Read Also : കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം
പാളയം ഭാഗത്തുള്ള വി.കെ.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെ.ആർ. ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി. കെട്ടിടത്തിൽ രണ്ടു പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. താഴത്തെ രണ്ടു നിലകളിലെയും മുഴുവൻ ആളുകളെയും ഓഴ്‌സിപ്പിച്ചു കഴിഞ്ഞു. എങ്ങനെയാണ് തീപിടുത്തം ഉണ്ടായെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Story Highlight: sm street fire in control
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here