അനീതിക്കെതിരെ ഉയരാത്ത കൈ എന്തിനെന്ന് ഹരിതയുടെ പത്താം വാർഷികത്തിൽ മുഫീദ തെസ്‌നി

അനീതിക്കെതിരെ പൊങ്ങാത്ത കൈ എന്തിനാണെന്ന് ഹരിതയുടെ പത്താം വാർഷികത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി പ്രതികരിച്ചു. അക്രമം തടയാത്ത വാക്ക് എന്തിനാണെന്നും മുഫീദ തെസ്‌നി ഫേസ്ബുക്കിൽ കുറിച്ചു. ഹരിത പത്താം വാർഷിക പോസ്റ്റിലാണ് പരാമർശം. ഫേയ്സ്ബുക്ക് സ്റ്റോറിയിലാണ് പ്രതികരണം.
നേരത്തെ ഹരിതയെ പരിച്ചുവിട്ട മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുഫീദ തെസ്‌നി രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ഒരു സന്ധിയുമില്ലെന്നും ഹരിത സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുഫീദ തെസ്‌നി പറഞ്ഞു. മാധ്യമം ദനിപത്രത്തിലെഴുതിയ ലേഖനത്തിലാണ് തെസ്‌നി നിലപാട് വ്യക്തമാക്കിയത്.
തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കില്‍ കുറ്റബോധം പേറേണ്ടി വരും. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരനാകില്ലെന്നും മുഫീദ തെസ്‌നി മുഫീദ വ്യക്തമാക്കിയിരുന്നു.
Story Highlight: haritha-mufeeda-against-muslimleague
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here