Advertisement

പാർട്ടിയുടെ ഭാഗമാകുമ്പോൾ നേതൃത്വത്തെ അനുസരിക്കണം; ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയിൽ നേതൃത്വത്തെ പിന്തുണച്ച് വനിതാ ലീഗ്

September 10, 2021
Google News 2 minutes Read
kamarunnisa anwar

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയിൽ നേതൃത്വത്തെ പിന്തുണച്ച് വനിതാ ലീഗ്. നേതൃത്വത്തെ ഹരിത അനുസരിച്ചില്ലെന്ന് ദേശീയ വൈസ് പ്രസിഡന്റ് ഖമറുന്നീസ അൻവർ അഭിപ്രായപ്പെട്ടു. വനിതാ കമ്മിഷന് നൽകിയ പരാതി പിൻവലിക്കാത്തത് അച്ചടക്ക ലംഘനമാണ്. എം എസ് എഫ് നേതാക്കൾ മാപ്പ് പറഞ്ഞിട്ടും ഹരിത നേതാക്കൾ പരാതി പിൻവലിച്ചില്ല. പാർട്ടിയുടെ ഭാഗമാകുമ്പോൾ നേതൃത്വത്തെ അനുസരിക്കണമെന്നും പാർട്ടി അറിയാതെ വനിതാ നേതാക്കൾ വനിതാ കമ്മിഷനെ സമീപിച്ചത് തെറ്റായ നടപടിയാണെന്നും ഖമറുന്നീസ അൻവർ ട്വന്റി ഫോറിനോട് പറഞ്ഞു.

അതേസമയം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണെന്നാണ് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചത്. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചിരുന്നു.

ഇതിനിടെ ഹരിത നേതാക്കളുടെ പരാതിയിൽ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് പി കെ നവാസ് ചോദ്യം ചെയ്യലിന് ഹാജരാകുക. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിത നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണം.

Read Also : ഹരിത നേതാക്കളുടെ പരാതി; പി കെ നവാസിനെ ചോദ്യം ചെയ്യും

അതേസമയം ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫിലെ ഒരു വിഭാഗം രംഗത്ത് വന്നു . ആവശ്യമുന്നയിച്ച് ഇവർ മുസ്ലിം ലീഗിന് കത്തയച്ചു. സ്ഥിതി വഷളാക്കിയത് പി എം എ സലാമിന്റെ ഇടപെടലാണെന്നും ഇവർ കത്തിൽ ആരോപിക്കുന്നു. എം എസ് എഫ് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് തീരുമാനപ്രകാരമല്ല. പി കെ നവാസിനെ എതിർക്കുന്ന എം എസ് എഫിലെ ഒരു വിഭാഗമാണ് ഇപ്പോൾ നടപടിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.

Read Also : ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണം; മുസ്ലിം ലീഗിന് കത്തയച്ച് എം എസ് എഫിലെ ഒരു വിഭാഗം

Story Highlight: Haritha Committee: Women’s League support leadership

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here