ഹരിത നേതാക്കളുടെ പരാതി; പി കെ നവാസിനെ ചോദ്യം ചെയ്യും

ഹരിത നേതാക്കളുടെ പരാതിയിൽ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് പി കെ നവാസ് ചോദ്യം ചെയ്യലിന് ഹാജരാകുക.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിത നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് ഹരിത നേതാക്കൾ ആരോപിച്ചിരുന്നു.
അതേസമയം ഹരിത സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചത്. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചിരുന്നു.
എന്നാൽ ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫിലെ ഒരു വിഭാഗം രംഗത്ത് വന്നു . ആവശ്യമുന്നയിച്ച് ഇവർ മുസ്ലിം ലീഗിന് കത്തയച്ചു. സ്ഥിതി വഷളാക്കിയത് പി എം എ സലാമിന്റെ ഇടപെടലാണെന്നും ഇവർ കത്തിൽ ആരോപിക്കുന്നു. എം എസ് എഫ് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് തീരുമാനപ്രകാരമല്ല. പി കെ നവാസിനെ എതിർക്കുന്ന എം എസ് എഫിലെ ഒരു വിഭാഗമാണ് ഇപ്പോൾ നടപടിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.
Read Also : ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണം; മുസ്ലിം ലീഗിന് കത്തയച്ച് എം എസ് എഫിലെ ഒരു വിഭാഗം
യോഗത്തിൽ നവാസിന്റെ ഭാഗത്ത് നിന്ന് സ്ത്രീവിരുദ്ധ പരാമര്ശമുണ്ടായിട്ടുണ്ട്. അത് പാർട്ടിക്ക് നാണക്കേടുണ്ടാക്കും. ഇപ്പോൾ എടുത്തിരിക്കുന്ന നടപടിയും പാർട്ടിക്ക് അപമാനകരമാണ്. അതിനാൽ ഈ തീരുമാനവുമായി മുന്നോട്ട് പോകരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഹരിതയുടെ പരാതി കൈകാര്യം ചെയത രീതിയിലും പ്രശ്നമുണ്ടെന്നും പി എം എ സലാം വിഷയം കൈകാര്യം ചെയ്ത വഷളാക്കിയെന്നും കത്തിൽ വിമർശിക്കുന്നു.
Read Also : ‘ഹരിത’ വിഷയത്തിൽ പാർട്ടി തീരുമാനം അന്തിമം; എം കെ മുനീർ
Story Highlight: Complaints of Haritha leaders; PK Navas will be questioned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here