Advertisement

ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണം; മുസ്ലിം ലീഗിന് കത്തയച്ച് എം എസ് എഫിലെ ഒരു വിഭാഗം

September 10, 2021
2 minutes Read
msf
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫിലെ ഒരു വിഭാഗം രംഗത്ത്. ആവശ്യമുന്നയിച്ച് ഇവർ മുസ്ലിം ലീഗിന് കത്തയച്ചു. സ്ഥിതി വഷളാക്കിയത് പി എം എ സലാമിന്റെ ഇടപെടലാണെന്നും ഇവർ കത്തിൽ ആരോപിക്കുന്നു.

സീനിയർ വൈസ് പ്രസിഡന്റ് , ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കാണ് എം എസ് എഫിലെ ഒരു വിഭാഗം കത്തയച്ചിരിക്കുന്നത്. എം എസ് എഫ് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് തീരുമാനപ്രകാരമല്ല. പി കെ നവാസിനെ എതിർക്കുന്ന എം എസ് എഫിലെ ഒരു വിഭാഗമാണ് ഇപ്പോൾ നടപടിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.

യോഗത്തിൽ നവാസിന്റെ ഭാഗത്ത് നിന്ന് സ്ത്രീവിരുദ്ധ പരാമര്ശമുണ്ടായിട്ടുണ്ട്. അത് പാർട്ടിക്ക് നാണക്കേടുണ്ടാക്കും. ഇപ്പോൾ എടുത്തിരിക്കുന്ന നടപടിയും പാർട്ടിക്ക് അപമാനകരമാണ്. അതിനാൽ ഈ തീരുമാനവുമായി മുന്നോട്ട് പോകരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also : ‘ഹരിത’ വിഷയത്തിൽ പാർട്ടി തീരുമാനം അന്തിമം; എം കെ മുനീർ

കൂടാതെ ഹരിതയുടെ പരാതി കൈകാര്യം ചെയത രീതിയിലും പ്രശ്നമുണ്ടെന്നും പി എം എ സലാം വിഷയം കൈകാര്യം ചെയ്ത വഷളാക്കിയെന്നും കത്തിൽ വിമർശിക്കുന്നു.

Read Also : ‘ഹരിത’യുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ നടപടിയ്ക്കെതിരെ എംഎസ്എഫിൽ അതൃപ്‌തി

Story Highlight: Section of the msf with support Haritha

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement