Advertisement

‘ഹരിത’യുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ നടപടിയ്ക്കെതിരെ എംഎസ്എഫിൽ അതൃപ്‌തി

September 9, 2021
Google News 1 minute Read

ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ നടപടിയ്ക്കെതിരെ എംഎസ്എഫിൽ അതൃപ്‌തി. തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തിയ ഹരിതയോട് വിട്ടുവീഴ്ച്ച വേണ്ടെന്ന് തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മറ്റി ഒന്നാകെ മുസ്ലിം ലീഗ് പിരിച്ചുവിട്ടത് എന്നാൽ ലീഗ് നേതൃത്വത്തിന്‍റെ നടപടിയ്ക്കെതിരെ എംഎസ്എഫിലെ ചില നേതാക്കൾ അതൃപ്‌തി പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ മാതൃകാപരമായ നടപടിയായിരുന്നു ഉണ്ടാവേണ്ടതെന്നും ഇവര്‍ വാദിക്കുന്നു.

Read Also : പോരിനുറച്ച് ഹരിത; സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി

ആരോപണ വിധേയരായവര്‍ക്കെതിരെ നടപടി എടുക്കാതെ പരാതിക്കാര്‍ക്കെതിരെ നടപടി എടുത്തത് പാര്‍ട്ടിയുടെ മുഖം വികൃതമാക്കുമെന്നാണ് അഭിപ്രായം. സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമ്പോഴും ആരോപണവിധേയരായവര്‍ തല്‍സ്ഥാനത്ത് തുടരുകയാണ്. ഈ വിഷയത്തില്‍ എംഎസ്എഫ് കഴിഞ്ഞയാഴ്ച്ച ലീഗ് നേതൃത്വത്തിന് നല്‍കിയ കത്തും അതിനിടെ പുറത്തുവന്നു.

വിവാദം, മുസ്ലിം ലീഗ് സ്ത്രീവിരുദ്ധരാണെന്ന പൊതുബോധം സമൂഹത്തില്‍ ഉണ്ടാക്കിയെന്ന് ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാനാണ് ആവശ്യപ്പെട്ടതെങ്കിലും പരാതിക്കാര്‍ തെറ്റിദ്ധാരണ പരത്തി എന്ന് പറഞ്ഞ് ഹരിതയെ അപഹസിക്കാനാണ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് ശ്രമിച്ചതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Story Highlight: msf-against-league-action-haritha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here