Advertisement

പോരിനുറച്ച് ഹരിത; സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി

September 9, 2021
Google News 1 minute Read

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി. അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരാനാകില്ലെന്ന് ഹരിത സംസ്ഥാന അധ്യക്ഷ. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും. അ​തി​ന​പ്പു​റം തീ​രു​മാ​ന​മെ​ടു​ക്കു​ന്ന ക​മ്മി​റ്റി​ക​ളി​ലോ ന​യ​ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലോ അ​വ​ൾക്ക്​ ഇടം നിഷേധിക്കപ്പെടുന്നു എ​ന്നത്​ അംഗീകരിക്കാവുന്ന പ്രവണതയല്ല. സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ കൃ​ത്രി​മ​മാ​യി സൃഷ്​ടി​ച്ചെ​ടു​ക്കു​ന്ന രാ​ഷ്​ട്രീ​യ ശ​രി​ക​ള്‍ക്ക​പ്പു​റം, സ്ത്രീവി​രു​ദ്ധ​ത ഉ​ള്ളി​ല്‍പ്പേ​റുന്ന രാ​ഷ്​ട്രീ​മാ​ണ് കേ​ര​ള​ത്തി​ലെ എ​ല്ലാ മു​ഖ്യ​ധാ​ര സംഘടനകൾക്കും പാർട്ടികള്‍ക്കു​മു​ള്ള​ത്.

Read Also : ഹരിത വിവാദത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ലീഗ് നേതൃത്വം

എം എസ് എഫ് നേതാക്കൾക്ക് എതിരായ പരാതിയിൽ നിയമപരമായി മുന്നോട്ട് പോകും. രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീവിരുദ്ധ സമീപനം മാറണം. പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറലേറ്റപ്പോഴാണ്. തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അത് ചെയ്തില്ലെങ്കില്‍ കുറ്റബോധമുണ്ടാകും. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും മുഫീദ തെസ്നി വ്യക്തമാക്കി. മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തിലാണ് മുഫീദ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Story Highlight: haritha-mufeeda-thesni-criticises-muslim-league-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here