ഹരിത വിവാദത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ലീഗ് നേതൃത്വം

ഹരിത വിവാദത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്ന് ലീഗ് നേതൃത്വം. ഹരിത നേതാക്കള്‍ വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ മാസം എട്ടാം തിയതി നടക്കുന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. പ്രതികരണം അതിന് ശേഷം മതിയെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന്റേത്.
ഹരിത വിഷയത്തില്‍ വിവാദങ്ങള്‍ അവസാനിച്ചെന്ന് ലീഗ് നേതൃത്വം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ എംഎസ്എഫ് നേതാക്കള്‍ മാപ്പുപറഞ്ഞിട്ടും സ്വീകാര്യമാകാതെ പരാതിയുമായി മുന്നോട്ടുപോകാനുള്ള ഹരിതയുടെ നീക്കത്തോടാണ് നേതൃത്വം മറുപടി നല്‍കാത്തത്.
Read Also : വനിതാ കമ്മിഷന് നല്കിയ പരാതി പിന്‍വലിക്കില്ല; ലീഗ് നിര്‍ദേശം തള്ളി ഹരിത
മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാകും പ്രതികരണം അറിയിക്കുക. നേതാക്കളുടെ ഖേദപ്രകടനമല്ല, ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയാണ് വേണ്ടതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹരിത.
Story Highlight: haritha-league
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!