Advertisement

പാലാ ബിഷപ്പിന്റെ നർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തിനെതിരെ മന്ത്രി എം വി ഗോവിന്ദൻ

September 11, 2021
Google News 1 minute Read

വർഗീയ നിലപാടിന് ഊന്നൽ നൽകുന്ന ഒരു സിലബസും ഉണ്ടാകില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ. കണ്ണൂർ സർവകലാശാല നിയോഗിച്ച രണ്ടംഗ സമിതി ഉചിതമായ തീരുമാനമെടുക്കും. പാലാ ബിഷപ്പിന്റെ നർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തിനെതിരെയും മന്ത്രി എം വി ഗോവിന്ദൻ പ്രതികരിച്ചു. ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുത്; മതപരമായ ധ്രുവീകരണത്തിലേക്ക് നയിക്കരുത്.

Read Also : പാർട്ടിയുടെ ഭാഗമാകുമ്പോൾ നേതൃത്വത്തെ അനുസരിക്കണം; ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയിൽ നേതൃത്വത്തെ പിന്തുണച്ച് വനിതാ ലീഗ്

കണ്ണൂർ സർവ്വകലാശാല സിലബസിലുള്ളത് എന്താണെന്ന് പൂർണമായും മനസ്സിലാക്കിയിട്ടില്ല. എതിർക്കുന്നതിനെ കുറിച്ചും മനസിലാക്കണമെന്നാണ് ജ്ഞാനസിദ്ധാന്തത്തിൽ പറയുന്നത്. ഇടത് മുന്നണി വർഗ്ഗീയ ശക്തികളോട് വീഴ്ച ചെയ്തുവെന്നത് അസംബന്ധമാണ്. കൃത്യമായ ധാരണ ഉണ്ടായതിന് ശേഷം മാത്രമേ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിനെതിരെ പരോക്ഷ വിമർശനവുമായി സ്‌പീക്കർ എം ബി രാജേഷ്. വിഷം വമിപ്പിക്കുന്ന വാക്കുകളാണ് പല പ്രമുഖരുടെയും ഭാഗത്ത് നിന്ന് വരുന്നത്. വിവേകശൂന്യമായ കാര്യങ്ങൾ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ചെയ്യുന്നുണ്ട്. വാർത്തകൾ മതനിരപേക്ഷ ബോധത്തോടെ കൈകാര്യം ചെയ്യണമെന്ന് മാധ്യമ പ്രവർത്തകരോട് സ്‌പീക്കർ പറഞ്ഞു.

Read Also : ബ്രസീൽ ഇതിഹാസ താരം പെലെയുടെ ശസ്ത്രക്രിയ വിജയകരം

നാര്‍ക്കോട്ടിക്​ ജിഹാദ്​ സംഘപരിവാര്‍ അജണ്ടയാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്​ലിം-ക്രിസ്​ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ്​ പ്രചാരണത്തിന്‍റെ ലക്ഷ്യം. ചിലര്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി.മുഖ്യധാര മാധ്യമങ്ങളും രാഷ്​ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണം.

പാലാ രൂപതാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

Story Highlight: minister-mv-govindan-against-pala-bishop-narccotic-jihad-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here