ക്രിസ്റ്റ്യാനോയുടെ ഉജ്ജ്വല തിരിച്ചുവരവ്; ന്യുകാസിലിന് എതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

സൂപ്പര്‍ താരം ക്രിറ്റിയാനോ റൊണാള്‍ഡോയുടെ ഉജ്ജ്വല തിരിച്ചുവരവില്‍ ന്യുകാസിലിന് എതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിന്റെ ജയം. രണ്ട് ഗോളുകള്‍ പിറന്നത് ക്രിസ്റ്റ്യാനോയില്‍ നിന്ന്. ബ്രൂണോ ഫെര്‍ണാന്‍ഡസും ലിങ്കാര്‍ഡും മറ്റ് രണ്ട് ഗോളുകള്‍ നേടി.
തുടക്കത്തിലെ ഇടര്‍ച്ചയ്ക്ക് ശേഷം അത്യുജ്വല തിരിച്ചുവരവാണ് ക്രിസ്റ്റിയാനോ നടത്തിയത്. മേസണ്‍ ഗ്രീന്‍വുഡ് തൊടുത്ത ഷോട്ട് ഗോളിയുടെ കൈകളില്‍ തട്ടി തിരിച്ചെത്തിയപ്പോള്‍ വലയിലേക്ക് തിരിച്ചുവിട്ട് ക്രിസ്റ്റിയാനോയുടെ ഉഗ്രന്‍ ഷോട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ ഗോള്‍ പിറന്നതങ്ങനെ. ഒപ്പം തിരിച്ചുവരവില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോളും.
രണ്ടാം പകുതിയുടെ 56-ാം മിനിറ്റില്‍ ജാവിയര്‍ മാന്‍കില്ലോയുടെ ഗോള്‍ യുണൈറ്റഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ വൈകാതെ തന്നെ ക്രിസ്റ്റ്യാനോ തിരിച്ചടിച്ചു. അറുപത്തിരണ്ടാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ തരംഗത്തില്‍ രണ്ടാം ഗോള്‍ പിറന്നു. 80-ാം മിനിറ്റിലായിരുന്നു ബ്രൂണോയുടെ ഗോള്‍. അതോടെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. തുടര്‍ന്ന് ലിങ്കാര്‍ഡും ഗോള്‍ നേടിയതോടെ ചെമ്പട്ടുവിരിച്ച ഓള്‍ഡ് ട്രാഫോഡ് മൈതാനത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഗംഭീര ജയം.
Story Highlight: Ronaldo brace helps United against Newcastle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here