Advertisement

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

September 12, 2021
Google News 1 minute Read
cong. mla joins bjp

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചുനടന്ന യോഗത്തിലായിരുന്നു പാര്‍ട്ടിമാറ്റം. ഉത്തരാഖണ്ഡിലെ പുരോളയില്‍ നിന്നുള്ള നിയമസഭാംഗമാണ് രാജ്കുമാര്‍.

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, സംസ്ഥാന ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിഖ് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഉത്തരാഖണ്ഡില്‍ ബിജെപിയുടെ പ്രവര്‍ത്തനം കണ്ടുകൊണ്ടാണ് താന്‍ ഈ പാര്‍ട്ടിയിലേക്ക് എത്തിയതെന്നും ബിജെപി താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്കുമാര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

2007 മുതല്‍ 2012 വരെ ബിജെപിയില്‍ പ്രവര്‍ത്തിച്ചയാളാണ് രാജ്കുമാര്‍. 2012, 2017 തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപിയുമായി പിണങ്ങി കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതേസമയം നിലവില്‍ സംസ്ഥാനത്ത് ബിജെപി ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ ഇറക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Read Also : സായുധ സേന ട്രൈബ്യൂണലില്‍ ആറ് ജുഡീഷ്യല്‍ അംഗങ്ങളെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍

അതിനിടെ സംസ്ഥാനത്ത് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയെ ബിജെപി തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയമിച്ചു. ലോക്‌സഭാ എംപി ലോക്കറ്റ് ചാറ്റര്‍ജി, പാര്‍ട്ടി വക്താവ് ആര്‍ പി സിംഗ് എന്നിവര്‍ക്കും ചുമതലയുണ്ട്.

Story Highlight: cong. mla joins bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here